മന്ത്രിയായ ഭാര്യക്കും ഭർത്താവിനും ഒരേ സീറ്റ് വേണം; ബിജെപിക്ക് കീറാമുട്ടിയായി സരോജിനി നഗർ


സ്വാതി സിങ് | Photo: ANI

ലഖ്നൗ: ഉത്തർപ്രേദശ് നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജന തർക്കങ്ങൾ അവസാനിക്കുന്നില്ല. ലഖ്നൗ സീറ്റിന് വേണ്ടി തർക്കിക്കുന്ന രണ്ടു ബിജെപി നേതാക്കളാണ് ഇപ്പോൾ പാർട്ടിക്ക് തലവേദന സൃഷ്ടിക്കുന്നത്. സീറ്റിന് വേണ്ടി തർക്കിക്കുന്ന രണ്ട് നേതാക്കളും ഭാര്യയും ഭർത്താവും ആണ് എന്നതാണ് ഏറെ ശ്രദ്ധേയം.

സരോജിനി നഗർ സിറ്റിംഗ് എംഎൽഎയും ഉത്തർപ്രദേശ് മന്ത്രിയുമായ സ്വാതി സിങ്ങും ഭർത്താവ് ദയാശങ്കർ സിങ്ങുമാണ് സീറ്റിന് വേണ്ടി തർക്കിക്കുന്നത്. സരോജിനി നഗർ സീറ്റിന് വേണ്ടിയാണ് രണ്ടു പേരും തർക്കിക്കുന്നത്.

താൻ മത്സരിക്കുമെന്ന് വ്യക്തമാക്കിക്കൊണ്ട് മന്ത്രി സ്വാതി സിങ് ഫ്ലക്സ് ബോർഡുകളും തിരഞ്ഞെടുപ്പ് പരസ്യങ്ങളും തയ്യാറാക്കി വെച്ചിരിക്കുകയാണ്. എന്നാൽ മണ്ഡലത്തിൽ ഔദ്യോഗികമായി ബിജെപി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല എന്നത് കൊണ്ട് തന്നെ പരസ്യപ്പലകകളൊക്കെ മന്ത്രിയുടെ വീട്ടിൽ കെട്ടിക്കിടക്കുകയാണ്.

'കഴിഞ്ഞ തവണ ഭാര്യയെ മത്സരിക്കാൻ അനുവദിച്ചു, ഇത്തവണ ഞാൻ മത്സരിക്കും. ഞാനും പാർട്ടി പ്രവർത്തകനാണ്, എന്നോട് ആവശ്യപ്പെടുന്നത് ചെയ്യും' ഭർത്താവ് ദയാശങ്കർ സിംഗ് പറഞ്ഞു. കുടുംബ വഴക്ക് കാരണം ഇരുവരും ഇപ്പോൾ വേർപിരിഞ്ഞാണ് താമസം.

Content Highlights: Husband, Wife Seek To Contest From Same Seat In UP

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


SDPI

1 min

പോപ്പുലര്‍ ഫ്രണ്ട്‌ മാര്‍ച്ചില്‍ കുട്ടിയുടെ പ്രകോപനപരമായ മുദ്രാവാക്യം; പോലീസ് അന്വേഷണം തുടങ്ങി

May 23, 2022

More from this section




Most Commented