മോദി കാരണം കോവിഡ് കാലത്ത് ലക്ഷ്മീ ദേവി എല്ലാ വീടുകളും സന്ദർശിച്ചു - അമിത് ഷാ


1 min read
Read later
Print
Share

അമിത് ഷാ | Photo: PTI

ലഖ്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രയത്നഫലമായി കഴിഞ്ഞ രണ്ട് വർഷത്തെ കോവിഡ് കാലത്ത് എല്ലാ വീടുകളിലേയും സാമ്പത്തിക നില ഭദ്രമായിരുന്നുവെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. ഉത്തർപ്രദേശിലെ അത്രൗളിയിൽ നടന്ന പൊതുപരിപാടിയിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ രണ്ട് വർഷം കോവിഡ് കാലത്ത് ലക്ഷ്മീദേവി ഓരോ വീടുകളും സന്ദർശിച്ച് താമരയിൽ ഇരിക്കുകയായിരുന്നു. ഇത് സാധ്യമാകാൻ കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. അമിത് ഷാ പറഞ്ഞു.

സമാജ്​വാദി പാർട്ടിയും ബഹുജൻ സമാജ്​വാദി പാർട്ടിയും പാവപ്പെട്ടവരെക്കുറിച്ച് ഒന്നും ചിന്തിക്കുന്നില്ലെന്നും വികസനത്തിനായി ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജനങ്ങൾക്ക് വേണ്ടി അവർ എന്താണ് ചെയ്തത്? ഗ്യാസ്, ശൗചാലയം, ഇലക്ട്രിസിറ്റി, വീടുകൾ ഇതൊക്കെ ഉണ്ടാക്കിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയല്ലേ? നിങ്ങൾ എല്ലാവരും വാക്സിൻ എടുത്തതല്ലേ? അഖിലേഷ് യാദവ് പറഞ്ഞത് ഇത് ബിജെപിയുടെ വാക്സിൻ ആണെന്നാണ്. അവസാനം അവരും വാക്സിൻ എടുത്തുവെന്ന് അമിത് ഷാ പരിഹസിച്ചു.

Content Highlights: Goddess Lakshmi visited every home even during Covid due to PM Modi - Amit Shah

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

Most Commented