വിജയ് സിങ് | Photo: Screengrab
ന്യൂഡല്‍ഹി: ഇത്തവണത്തെ നിയമസഭ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും എസ്.പി നേതാവ് അഖിലേഷ് യാദവിനും ഒരു പൊതു എതിരാളിയുണ്ട്. ഉത്തര്‍പ്രദേശിലെ ഒരു മുന്‍ സ്കൂള്‍ അധ്യാപകന് വിജയ് സിങ്. ഈ നിയമസഭ തിരഞ്ഞെടുപ്പില്‍ താന്‍ യോഗിക്കെതിരെ മത്സരിക്കുകയും അഖിലേഷിനെതിരെ അദ്ദേഹത്തിന്റെ മണ്ഡലത്തില്‍ പ്രചാരണം നടത്തുമെന്നും വിജയ് സിങ് വ്യക്തമാക്കുന്നു.
അഴിമതിക്കെതിരായ പോരാട്ടം ജീവിതലക്ഷ്യമായി പ്രഖ്യാപിച്ചയാളാണ് അറുപതുകാരനായ വിജയ് സിങ്. കഴിഞ്ഞ ഇരുപത്താറ് വര്‍ഷമായി മുസാഫര്‍ നഗറിലെ ഭൂമാഫിയക്കെതിരായി ധര്ണനടത്തിവരുകയാണ് ഇദ്ദേഹം.
ഇക്കാലയളവില്‍ ഉത്തര്‍പ്രദേശ് ഭരിച്ച ഒരു പാര്‍ട്ടിയും അഴിമതിക്കോ ഭൂമാഫിയക്കോ എതിരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല എന്ന യാഥാര്‍ഥ്യം ജനങ്ങളിലെത്തിക്കാനാണ് താന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെന്ന് വിജയ് സിങ് ഇന്ത്യ ടുഡേയോട് പറഞ്ഞു.
അഴിമതിക്കെതിരായ ലഘുലേഖകള്‍ വിതരണം ചെയ്തുകൊണ്ടാകും തന്റെ തിരഞ്ഞെടുപ്പ് പ്രചാരണം. 1990 ന്റെ മധ്യത്തില്‍ നടന്ന ഒരു സംഭവമാണ് തന്റെ കാഴ്ചപ്പാടുകള്‍ മാറ്റി മറിച്ചതെന്ന് വിജയ് സിങ് പറയുന്നു. 'സ്കൂളിലേക്ക് പോകുന്നതിനിടെ ഒരു കുഞ്ഞ് വിശന്ന് തന്റെ അമ്മയോട് റൊട്ടി ചോദിച്ച് കരയുന്നത് ഞാന്‍ കണ്ടു. ആ കുഞ്ഞ് വിശന്ന് കരയുമ്പോഴും എന്റെ നാട്ടില്‍ നൂറുകണക്കിന് ഏക്കര്‍ കൃഷി ഭൂമി ആ നാട്ടിലെ രാഷ്ട്രീയക്കാര്‍ കയ്യേറി കൊള്ളലാഭം ഉണ്ടാക്കുകയാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു'- വിജയ് സിങ് പറഞ്ഞു.
അന്ന് മുതല്‍ വിജയ് സിങ് തന്റെ പോരാട്ടം ആരംഭിച്ചു. കോടതികളില്‍ നിയമ പോരാട്ടങ്ങള്‍ നടത്തി. മുഖ്യമന്ത്രിമാര്‍ക്ക് നിവേദനങ്ങള്‍ നല്കി. കഴിഞ്ഞ വര്‍ഷം കൈരാനയില്‍ നടന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ റാലിയില്‍ തന്റെ കണ്ണുകള്‍ മൂടിക്കെട്ടിയാണ് വിജയ് സിങ് പോയത്. മുഖ്യമന്ത്രിയെ കാണാന്‍ ശ്രമിച്ചുവെങ്കിലും ഉദ്യോഗസ്ഥര്‍ സമ്മതിച്ചില്ല. നിവേദനം ഉദ്യോഗസ്ഥര്‍ക്ക് നല്കി. പക്ഷെ ഇന്നുവരെ ഒരു നടപടിയുമുണ്ടായില്ല. ഭൂമാഫിയയെ നിയന്ത്രിക്കാന്‍ അഖിലേഷ് യാദവും ഒന്നും ചെയ്യുന്നില്ല. അതിനാലാണ് ഇരുവര്‍ക്കുമെതിരെ മത്സരിക്കാന്‍ തീരുമാനിച്ചതെന്നും വിജയ് സിങ് പറയുന്നു.
Content Highlights: Former UP teacher says will contest against Yogi, campaign against Akhilesh
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..