യോഗി ആദിത്യനാഥ് |ഫോട്ടോ:AP
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ആദ്യ ഫലസൂചനകള്‍ പുറത്ത് വരുമ്പോള്‍ വ്യക്തമായ ലീഡ് നേടി ബി.ജെ.പി. അവസാനം വിവരം ലഭിക്കുമ്പോള്‍ 160 സീറ്റുകളില്‍ ബി.ജെ.പി ലീഡ് ചെയ്യുകയാണ്. 82 സീറ്റുകളില്‍ ലീഡുമായി സമാജ്‌വാദി പാര്‍ട്ടിയാണ് രണ്ടാമത്. ബിഎസ്പി 5 സീറ്റുകളിലും കോണ്‍ഗ്രസ് 3 സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്.
വോട്ട് എണ്ണി തുടങ്ങിയപ്പോള്‍ ബി.ജെ.പിയും എസ്.പിയും ഇഞ്ചോടിഞ്ച് പോരാട്ടം എന്ന പ്രതീതി സൃഷ്ടിച്ചുവെങ്കിലും പിന്നീട് ബി.ജെ.പി വ്യക്തമായ ആധിപത്യം നേടുകയായിരുന്നു. എസ്.പിയാകട്ടെ തുടക്കം മുതലുള്ള ട്രെന്‍ഡ് കൃത്യമായി തുടരുകയും ചെയ്തു.
ഗോരഖ്പുരില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ലീഡ് ചെയ്യുകയാണ്. എസ്.പി നേതാവ് അഖിലേഷ് യാദവ് കല്‍ഹാലില്‍ ലീഡ് ചെയ്യുന്നുണ്ട്. റായ്ബറേലിയില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അദിതി സിങ് ലീഡ് ചെയ്യുകയാണ്. ഹാത്രസ് മേഖലയില്‍ മൂന്ന് സീറ്റുകളിലും ബി.ജെ.പിയാണ് ലീഡ് ചെയ്യുന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ പുറത്ത് വന്ന എക്‌സിറ്റ്‌പോളുകളും ഉത്തര്‍പ്രദേശ് ബി.ജെ.പി ഭരിക്കുമെന്നായിരുന്നു പ്രവചിച്ചിരുന്നത്. കഴിഞ്ഞ തവണത്തേതില്‍ നിന്ന് സീറ്റുകള്‍ കുറയുമെങ്കിലും ഭരണത്തുടര്‍ച്ചയുണ്ടാകുമെന്നാണ് എല്ലാ സര്‍വേകളും പ്രവചിച്ചത്.
Content Highlights: Uttar Pradesh assembly election results 2022,UP Election results Live Updates
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..