
അപർണ മുലായംസിങ്ങിന്റെ അനുഗ്രഹം വാങ്ങുന്നു. Photo: twitter
ലഖ്നൗ: ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ ഉത്തര്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രിയായ മുലായം സിങ്ങ് യാദവിന്റെ അനുഗ്രഹം വാങ്ങി മരുമകള്‍ അപര്‍ണ യാദവ്. സമാജ്വാദി പാര്‍ട്ടി സ്ഥാപകനായ മുലായം സിങ്ങിന്റെ ഇളയ മകന് പ്രതീക് യാദവിന്റെ ഭാര്യയായ അപര്‍ണ കഴിഞ്ഞ ദിവസമാണ് ബിജെപിയില്‍ ചേര്‍ന്നത്.
മുലായം സിങ്ങിന്റെ കാല്‍തൊട്ട് അനുഗ്രഹം വാങ്ങുന്ന ചിത്രം അപര്‍ണ തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പങ്കുവച്ചിട്ടുണ്ട്. ബിജെപിയില്‍ ചേര്‍ന്നതിനുശേഷം ആദ്യം ലഖ്നൗവിലെത്തി അച്ഛന്റെ അനുഗ്രഹം വാങ്ങിയെന്ന് ചിത്രത്തിനൊപ്പം അപര്‍ണ കുറിച്ചു. ഇത് നിമിഷങ്ങള്‍ക്കുള്ളില്‍ വൈറലാവുകയും ചെയ്തു.
ബുധനാഴ്ച കാലത്ത് പത്തരയോടെ അപര്‍ണ ബി.ജെ.പി. അംഗത്വം സ്വീകരിച്ചത്. 2017 ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ അപര്‍ണാ യാദവ് ജനവിധി തേടിയിരുന്നു. ലഖ്നൗ കന്റോണ്‍മെന്റ് സീറ്റില്‍നിന്ന് മത്സരിച്ച അപര്‍ണ, ബി.ജെ.പിയുടെ റീത്താ ബഹുഗുണ ജോഷിയോടാണ് പരാജയപ്പെട്ടത്.
Content Highlights: Aparna Yadav's Blessings Photo With Mulayam Singh After BJP Switch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..