
Akhilesh Yadav | Photo: AP
ലഖ്നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് മേല്‍ക്കൈ പ്രവചിക്കുന്ന അഭിപ്രായ സര്‍വേകളെ തള്ളി എസ്.പി നേതാവ് അഖിലേഷ് യാദവ്. ഒപ്പീനിയന് പോള്‍ എന്നല്ല ഒപ്പിയം പോള്‍ എന്നാണ് ഇതിനെ വിശേഷിപ്പിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. എന്ത് വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഏത് അബോധാവസ്ഥയിലാണ് ഈ സര്‍വേ തയ്യാറാക്കിയിരിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. വസ്തുതാപരമായി ഒരു കാര്യവും പരിശോധിക്കാതെ ബിജെപിയെ പിന്തുണയ്ച്ച് തയ്യാറാക്കിയ സര്‍വേ എന്നാണ് മുന്‍ മുഖ്യമന്ത്രിയുടെ വിമര്‍ശനം.
സംസ്ഥാനത്ത് ഭരണകക്ഷിയായ ബിജെപിയുടെ എംഎല്‍എമാര്‍ക്ക് അവരുടെ മണ്ഡലങ്ങളില്‍ പോലും പോകാന്‍ കഴിയാത്ത സ്ഥിതിയാണ്. പലരേയും ജനങ്ങള്‍ കൈകാര്യം ചെയ്യുകവരെ ചെയ്തു. ഒരു പാര്‍ട്ടിയുടെ എംപിമാര്‍, എംഎല്‍എമാര്‍ മന്ത്രിമാര്‍ എന്നിവര്‍ ജനങ്ങളുടെ നടുവില്‍ ഒറ്റപ്പെട്ടുവെന്ന് മനസ്സിലാക്കാന്‍ ഇതിലും വലിയ തെളിവ് എന്താണ് വേണ്ടത്. എന്നിട്ടും എങ്ങനെയാണ് ബിജെപിക്ക് മേല്‍ക്കൈ എന്ന സര്‍വേകള്‍ വരുന്നതെന്നും അദ്ദേഹം ചോദിച്ചു.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും അഖിലേഷ് യാദവ് വിമര്‍ശിച്ചു. യോഗി ഏറ്റവും വലിയ കള്ളനെന്നാണ് അഖിലേഷിന്റെ വിമര്‍ശനം. സംസ്ഥാനത്ത് വിലക്കയറ്റവും തൊഴിലില്ലായ്മയും രൂക്ഷമാണ്. ജനങ്ങള്‍ അസന്തുഷ്ടരാണെന്നും അഖിലേഷ് യാദവ് പറഞ്ഞു. വ്യാജ വീഡിയോകളും വ്യാജ വാഗ്ദാനങ്ങളും വ്യാജ പരസ്യങ്ങളും നിര്‍മിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് ബി.ജെ.പി ചെയ്യുന്നത്. സൗജന്യ വൈദ്യുതി വാഗ്ദാനം ചെയ്യുന്ന യോഗി അഞ്ച് വര്‍ഷം കൊണ്ട് ഒരു വൈദ്യുതി നിര്‍മാണ യൂണിറ്റെങ്കിലും സ്ഥാപിച്ചിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
Content Highlights: SP leader Akhilesh Yadav has rejected opinion polls predicting BJP's dominance in the Uttar Pradesh Assembly elections 2022
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..