ഹരീഷ് റാവത്ത്| Photo: ANI
ഡെഹ്‌റാദൂണ്‍: ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസിനെ നിലംപരിശാക്കി ഭരണത്തുടര്‍ച്ചയിലേക്ക് ബി.ജെ.പി. 70 അംഗ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ പകുതിയില്‍ അധികം മണ്ഡലങ്ങളിലും ബി.ജെ.പി. വ്യക്തമായ ഭൂരിപക്ഷത്തോടെ ലീഡ് ചെയ്യുകയാണ്. ആദ്യഫലസൂചനകള്‍ പുറത്തെത്തുമ്പോള്‍, കേവലഭൂരിപക്ഷത്തിന് ആവശ്യമായ മണ്ഡലങ്ങളില്‍ ബി.ജെ.പിക്കാണ് മേല്‍ക്കൈ.
ബി.ജെ.പി. 44 മണ്ഡലങ്ങളില്‍ ലീഡ് ചെയ്യുമ്പോള്‍, വെറും 22 മണ്ഡലങ്ങളില്‍ മാത്രമാണ് കോണ്‍ഗ്രസിന് മുന്നേറാന്‍ സാധിച്ചിട്ടുള്ളത്. അതേസമയം, നിലവിലെ മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി ഖടിമാ മണ്ഡലത്തില്‍ പിന്നിലാണ്. കോണ്‍ഗ്രസിന്റെ ഭുവന്‍ ചന്ദ്ര കാപ്രിയാണ് ഇവിടെ ലീഡ് ചെയ്യുന്നത്.
മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസുമായ ഹരീഷ് റാവത്ത് ലാല്‍കുവായില്‍ ബി.ജെ.പി. സ്ഥാനാര്‍ഥി മോഹന്‍ സിങ് ബിഷ്ടിനു പിന്നിലാണ്. തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പിയില്‍നിന്ന് കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്തിയ യഷ്പാല്‍ ആര്യയും പിന്നിലാണ്. ബി.ജെ.പിയുടെ രാജേഷ് കുമാര്‍ ബജ്പുറാമ് ആര്യക്കു മുന്നില്‍.
Content Highlights: uttarakhand Assembly Election result Live Updates,Asseambly Election News Malayalam
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..