ഉത്തരാഖണ്ഡിലെ അൽമോദയിൽ ബി.ജെ.പി.യുടെ തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിക്കുന്നു
അല്‍മോദ : കോണ്‍ഗ്രസിന് നേതാക്കളില്ലാതായെന്നും ഉള്ളത് ആങ്ങളയും പെങ്ങളും മാത്രമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഉത്തരാഖണ്ഡിലെ അല്‍മോദയില്‍ ബി.ജെ.പി. തിരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദി പ്രധാനമന്ത്രിയല്ല, രാജാവാണെന്ന് കഴിഞ്ഞദിവസം രാഹുല്‍ഗാന്ധി ആരോപിച്ചിരുന്നു.
കോണ്‍ഗ്രസിന് എത്രയെത്ര മുഖ്യമന്ത്രിമാരും മുതിര്‍ന്ന നേതാക്കളുമുണ്ടായിരുന്നു. അവരൊക്കെ എവിടെ. തിരഞ്ഞെടുപ്പുനടക്കുന്ന സംസ്ഥാനങ്ങളിലൊന്നും അവര്‍ പ്രചാരണത്തിനെത്താത്തത് എന്തുകൊണ്ടാണ്. പാര്‍ട്ടിയെ ഇപ്പോള്‍ നയിക്കുന്നത് ആങ്ങളയും പെങ്ങളുമാണ്. ആ പാര്‍ട്ടിയില്‍ നേതാക്കളായി മറ്റാരുമില്ല -മോദി പറഞ്ഞു.
ഭിന്നിപ്പിച്ച് ഭരിക്കുക, രാജ്യത്തെ കൊള്ളയടിക്കുക എന്നതാണ് കോണ്‍ഗ്രസ് നയം. ഉത്തരാഖണ്ഡിലും കുമയൂണ്‍, ഗഡ്വാള്‍ മേഖകളെ തമ്മിലടിപ്പിച്ച് ഈ നാടിനെ കൊള്ളയടിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. സര്‍വകലാശാലയുടെ പേരില്‍വരെ ഭിന്നിപ്പുണ്ടാക്കുന്നുവെന്ന് മുസ്ലിം സര്‍വകലാശാലാ വിവാദം ചൂണ്ടിക്കാട്ടി മോദി പറഞ്ഞു. കഴിഞ്ഞ അഞ്ചുവര്‍ഷം കേന്ദ്രത്തിലും ഉത്തരാഖണ്ഡിലും ബി.ജെ.പി. സര്‍ക്കാര്‍ വികസനപദ്ധതികള്‍ കൊണ്ടുവന്നതും മോദി എടുത്തുപറഞ്ഞു.
Content Highlights: Only brother-sister campaigning to save family', says PM Modi in veiled attack at Congress
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..