'ഇത് ഡല്‍ഹിയല്ല'; ഉത്തരാഖണ്ഡില്‍ ആം ആദ്മിയുടെ സാധ്യതകള്‍ തള്ളി ഹരീഷ് റാവത്ത്


ഹരീഷ് റാവത്ത് | ചിത്രം: PTI

ദെഹ്‌റാദൂണ്‍: ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിലെ ആം ആദ്മി പാര്‍ട്ടിയുടെ അവകാശവാദങ്ങളെ പരിഹസിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുമായ ഹരീഷ് റാവത്ത്. ഇത് ഡല്‍ഹിയല്ലെന്ന് പറഞ്ഞ അദ്ദേഹം ഉത്തരാഖണ്ഡിലെ ജനങ്ങള്‍ പുതിയ പാര്‍ട്ടികളെ തള്ളിക്കളയുമെന്നും പറഞ്ഞു.
'ഒരു മൂന്നാം പാര്‍ട്ടിക്ക് സാധ്യതയില്ല. നേരത്തെ ഉണ്ടായിരുന്ന പാര്‍ട്ടികള്‍ ക്രമേണ അപ്രത്യക്ഷരായി. സമര ചരിത്രമുള്ള ഉത്തരാഖണ്ഡ് ക്രാന്തി ദളും (യുകെഡി) ചരിത്രത്തിലേക്ക് മറയപ്പെട്ടു. അതിനാല്‍, പുതിയ പാര്‍ട്ടിയെക്കുറിച്ചുള്ള ചോദ്യത്തിന് പ്രസക്തിയില്ല.' - എ.എ.പിയുടെ ഉത്തരാഖണ്ഡിലെ സാധ്യതകളെ കുറിച്ച് ചോദിച്ചപ്പോള്‍ ഹരീഷ് റാവത്ത് പറഞ്ഞു.
ആളുകള്‍ വന്ന് എന്തെങ്കിലും പറയാനും അത് എല്ലായിടത്തും ചര്‍ച്ചചെയ്യപ്പെടാനും ഇത് ഡല്‍ഹിയല്ലെന്നും ഹരീഷ് റാവത്ത് പറഞ്ഞു. ഭൂമിശാസ്ത്രപരമായ സാഹചര്യങ്ങളും എല്ലാത്തരം അവസ്ഥകളും മനസ്സിലാക്കി ഒരു നയം രൂപീകരിക്കാന്‍ സമയം ആവശ്യമാണ്. അതിനുള്ള സമയം അവര്‍ നല്‍കേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതിനിടെ ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യ പട്ടികയില്‍ ഹരീഷ് റാവത്തും ഹരക് സിങ് റാവത്തും ഇടം നേടിയില്ല. 53 സ്ഥാനാര്‍ഥികളുടെ ആദ്യഘട്ട പട്ടികയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. പാര്‍ട്ടി അധ്യക്ഷന്‍ ഗണേഷ് ഗോഡിയാല്‍ ശ്രീനഗര്‍ മണ്ഡലത്തിലും പ്രതിപക്ഷ നേതാവ് പ്രീതം സിങ് ചക്രത മണ്ഡലത്തിലും മത്സരിക്കും.
ബി.ജെ.പി. വിട്ട് കോണ്‍ഗ്രസിലെത്തിയ മുന്‍ സ്പീക്കര്‍ യശ്പാല്‍ ആര്യ ബാജ്പുര്‍-എസ്.സി. മണ്ഡലത്തില്‍ ജനവിധി തേടും. ആര്യയുടെ മകന്‍ സഞ്ജീവ് ആര്യ നൈനിറ്റാളില്‍ മത്സരിക്കും. അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഇന്ദിരാ ഹൃദയേഷിന്റെ മകന്‍ സുമിത് ഹൃദയേഷ് ഹല്‍ദ്വാനി മണ്ഡലത്തെ പ്രതിനിധീകരിക്കും.
Content Highlights: Harish Rawat laughs off AAP's chances in Uttarakhand polls, says no chance for a third party

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023


amit shah

1 min

എം.പിയായി തുടരാന്‍ ആഗ്രഹം, എന്നിട്ടും അപ്പീല്‍ നല്‍കുന്നില്ല; രാഹുല്‍ അഹങ്കാരി- അമിത് ഷാ

Mar 30, 2023


modi

1 min

മോദിയുടെ ബിരുദം: വിവരം കൈമാറേണ്ട, ഹര്‍ജി നല്‍കിയ കെജ്‌രിവാളിന് പിഴ ചുമത്തി ഗുജറാത്ത് ഹൈക്കോടതി

Mar 31, 2023

Most Commented