പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
ദെഹ്റാദൂണ്‍: ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. 70 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ 53 സീറ്റുകളിലാണ് സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്.
സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗണേഷ് ഗോഡിയാല്‍ ശ്രീനഗര്‍ നിയമസഭാ സീറ്റില്‍ മത്സരിക്കും. ബി.ജെ.പി. വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന യശ്പാല്‍ ആര്യയ്ക്കും മകന് സഞ്ജീവ് ആര്യയ്ക്കും കോണ്‍ഗ്രസ് സീറ്റ് നല്‍കിയിട്ടുണ്ട്. യശ്പാല്‍ ആര്യ ബാജ്പുരില് നിന്നം സഞ്ജീവ് ആര്യ നൈനിറ്റാളില്‍ നിന്നുമാകും ജനവിധി തേടുക.
അതേസമയം ബി.ജെ.പി.യുടെ 59 സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടികയില്‍ കോണ്‍ഗ്രസില്‍നിന്ന് കൂറുമാറിയെത്തിയവര്‍ക്കാണ് പ്രാമുഖ്യം. സത്പാല്‍ മഹാരാജ്, സുബോധ് ഉനിയാല്‍, പ്രദീപ് ബദ്ര, ഉമേഷ് ശര്‍മ, രേഖ ആര്യ എന്നിവരാണ് കൂറുമാറിയെത്തി സീറ്റ് നേടിയ പ്രമുഖര്‍.
കഴിഞ്ഞ വ്യാഴാഴ്ച ബി.ജെ.പി.യില്‍ ചേര്‍ന്ന മഹിളാ കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷ സരിത ആര്യ നൈനിറ്റാള്‍ മണ്ഡലത്തിലും ദുര്‍ഗേശ്വര്‍ ലാല്‍ പുരോളയിലും സ്ഥാനാര്‍ഥികളാകും.
Content Highlights: Congress releases first list of 53 candidates for Uttarakhand polls
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..