നവ്ജ്യോത് സിങ് സിദ്ദു | Photo: AFP
ന്യൂഡൽഹി: ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സ്റ്റാർ ക്യാമ്പയിനറായി പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിങ് ചന്നിയെ ഉൾപ്പെടുത്തി കോൺഗ്രസ്. സോണിയാ ഗാന്ധി, മൻമോഹൻ സിങ്, രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി തുടങ്ങിയ 30 നേതാക്കളടങ്ങുന്ന ലിസ്റ്റാണ് കോൺഗ്രസ് പുറത്തു വിട്ടത്. എന്നാൽ ലിസ്റ്റിൽ കോൺഗ്രസ് നേതാവ് നവ്ജ്യോത് സിങ് സിദ്ദുവിനെ ഉൾപ്പെടുത്തിയിട്ടില്ല.
പത്മഭൂഷൺ ലഭിച്ച ഗുലാം നബി ആസാദും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. പത്മഭൂഷൺ ലഭിച്ചതിന് പിന്നാലെ നിരവധി കോണിൽ നിന്ന് ഗുലാം നബി ആസാദിന് വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു. സച്ചിൻ പൈലറ്റ്, ഭൂപേഷ് ബാഘേൽ, രൺദീപ് സുർജേവാല തുടങ്ങിയവരും സ്റ്റാർ ക്യാമ്പയിനർ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
സംസ്ഥാനത്ത് നഷ്ടപ്പെട്ട പ്രതാപം തിരിച്ചെടുക്കാനുള്ള കഠിന പ്രയത്നത്തിലാണ് കോൺഗ്രസ്. തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളില്‍ പഞ്ചാബിനു പുറമേ കോണ്‍ഗ്രസിന് പ്രതീക്ഷയുള്ള സംസ്ഥാനമാണ് ഉത്തരാഖണ്ഡ്. ബിജെപിക്കുള്ളിലെ പ്രശ്നങ്ങള്‍ മുതലെടുക്കാമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നത്.
Content Highlights: Channi On Congress Uttarakhand Star Campaigner List, No Navjot Sidhu
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..