പുഷ്കർ സിങ് ധാമി| Photo: PTI
ദെഹ്‌റാദൂണ്‍: ഉത്തരാഖണ്ഡ് നിയമസഭാതിരഞ്ഞെടുപ്പിനുള്ള 59 സ്ഥാനാര്‍ഥികളുടെ ആദ്യപട്ടിക ബി.ജെ.പി. പുറത്തിറക്കി. മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി നിലവിലെ മണ്ഡലമായ ഖത്തിമയില്‍ മത്സരിക്കും.
മുന്‍ മുഖ്യമന്ത്രി ബി.സി. ഖണ്ഡൂരിയുടെ മകള്‍ റിതു ഖണ്ഡൂരി ഭൂഷണ്‍ ഉള്‍പ്പെടെ 10 സിറ്റിങ് എം.എല്‍.എ.മാരെ ഒഴിവാക്കി. സ്ഥാനാര്‍ഥികളില്‍ ആറുവനിതകളുണ്ടെന്ന് കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി പറഞ്ഞു.
സംസ്ഥാന ബി.ജെ.പി. അധ്യക്ഷന്‍ മദന്‍ കൗശിക് വീണ്ടും ഹരിദ്വാറില്‍ മത്സരിക്കും. ദിവസങ്ങള്‍ക്കുമുമ്പ് കോണ്‍ഗ്രസില്‍നിന്നു പുറത്താക്കിയ സരിത ആര്യക്ക് നൈനിറ്റാളില്‍ സീറ്റുനല്‍കി.
Content Highlights: BJP announces list of 59 candidates, drops 10 sitting MLAs in Uttarakhand
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..