Pushkar Singh Dhami | Photo: ANI
ദെഹ്‌റാദൂണ്‍: ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബി.ജെ.പി.യുടെ 59 സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടികയില്‍ പ്രാമുഖ്യം കോണ്‍ഗ്രസില്‍നിന്ന് കൂറുമാറിയെത്തിയവര്‍ക്ക്. സത്പാല്‍ മഹാരാജ്, സുബോധ് ഉനിയാല്‍, പ്രദീപ് ബദ്ര, ഉമേഷ് ശര്‍മ, രേഖ ആര്യ എന്നിവരാണ് കൂറുമാറിയെത്തി സീറ്റ് നേടിയ പ്രമുഖര്‍.
കഴിഞ്ഞ വ്യാഴാഴ്ച ബി.ജെ.പി.യില്‍ ചേര്‍ന്ന മഹിളാ കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷ സരിത ആര്യ നൈനിറ്റാള്‍ മണ്ഡലത്തിലും ദുര്‍ഗേശ്വര്‍ ലാല്‍ പുരോളയിലും സ്ഥാനാര്‍ഥികളാകും.
എന്നാല്‍, 2016-ല്‍ ബി.ജെ.പി.യില്‍ ചേര്‍ന്ന പത്തു കോണ്‍ഗ്രസ് എം.എല്‍.എ.മാരില്‍ ഉള്‍പ്പെടുന്ന കുംവര്‍ പ്രണാവ് സിങ് ചാമ്പ്യനു സീറ്റ് ലഭിച്ചില്ല.അദ്ദേഹത്തിന്റെ ഭാര്യ കുംവരാനി ദേവയാനിക്ക് പകരം സീറ്റ് നല്‍കിയിട്ടുണ്ട്.
11 സ്ഥാനാര്‍ഥികളടങ്ങുന്ന രണ്ടാംപട്ടികയിലും കൂടുതല്‍ മുന്‍കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Content Highlights: BJP Announces 59 Candidates, Drops 10 Sitting MLAs in Uttarakhand
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..