ദേശസുരക്ഷയില്‍ വിട്ടുവീഴ്ച ഉണ്ടാവില്ല; കേന്ദ്രവുമായി സഹകരിച്ച് പ്രവര്‍ത്തിക്കും - കെജ്‌രിവാള്‍


പഞ്ചാബിൽ പ്രചാരണത്തിനിടെ അരവിന്ദ് കെജ്‌രിവാൾ |ഫോട്ടോ:ANI

അമൃത്സര്‍: പഞ്ചാബില്‍ അധികാരത്തിലേറിയാല്‍ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാള്‍.

പഞ്ചാബില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ ചരണ്‍ജിത് സിങിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനെ ലക്ഷ്യമിട്ടുകൊണ്ട് കെജ്‌രിവാളിന്റെ പ്രസ്താവന.

ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ എഎപി ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ലെന്ന് കെജ്‌രിവാള്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ പറഞ്ഞു. 'പഞ്ചാബില്‍ അധികാരത്തില്‍ വന്നാല്‍, പഞ്ചാബിന്റേയും രാജ്യത്തിന്റേയും സുരക്ഷയുടെ വിഷയത്തില്‍ കേന്ദ്രവുമായി സഹകരിച്ച് പ്രവര്‍ത്തിക്കും' - കെജ്‌രിവാള്‍ പറഞ്ഞു.

പ്രധാനമന്ത്രിയുടെ സുരക്ഷയുടെ കാര്യത്തില്‍ രാഷ്ട്രീയം പാടില്ലാത്തതാണ്. എന്നാല്‍ ഇരുഭാഗത്ത് നിന്നും രാഷ്ട്രീയം ഉണ്ടായതായും അ്‌ദ്ദേഹം കൂട്ടിച്ചേര്‍ത്തു.പഞ്ചാബിലെ ഭരണകക്ഷിയായ കോണ്‍ഗ്രസിന് ആം ആദ്മി പാര്‍ട്ടിയാണ് പ്രധാന വെല്ലുവിളി.

Content Highlights : Aam Aadmi Party (AAP) will work with the central government on issues related to national security if they comes to power in Punjab

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gopi Sunder Music Director, Amritha suresh in love? Viral Instagram post

1 min

അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് പുതിയ വഴികളിലേക്ക്; അമൃതയ്‌ക്കൊപ്പം ഗോപി സുന്ദര്‍

May 26, 2022


Representative Image

1 min

നവജാതശിശുവിനെ അമ്മ പ്ലാസ്റ്റിക് കൂടിലാക്കി തോട്ടിലെറിഞ്ഞു; ബന്ധു കണ്ടതിനാല്‍ കുഞ്ഞ് രക്ഷപ്പെട്ടു

May 27, 2022


anu facebook post

5 min

'ഞങ്ങള്‍ക്ക് ഒരു തൂവാല പോലും മേടിച്ചു തരാത്ത ചാച്ചന്‍, 4 കൊല്ലം കഴിഞ്ഞു വേറെ കല്യാണം കഴിച്ചു'

May 25, 2022

Most Commented