പഞ്ചാബിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: സാബു സ്‌കറിയ
ജലന്ധര്‍: പഞ്ചാബിലിപ്പോള്‍ കരിമ്പിന്റെ കാലമാണ്. കണ്ണെത്താ ദൂരത്തോളം കടലായിക്കിടക്കുന്ന കരിമ്പുപാടങ്ങളില്‍ വിളവെടുപ്പുകാലം. ഉള്‍നാടന്‍ റോഡുകള്‍ മുതല്‍ ദേശീയ പാതകളില്‍ വരെ കരിമ്പ് നിറച്ച ട്രാക്ടറുകളാണ്.

എട്ട് അടിവരെ ഉയരത്തില്‍ വളരുന്ന കരിമ്പായതിനാല്‍ അതിന് മുകളില്‍ മരുന്നടിക്കലും പ്രായോഗികമല്ലാത്തത് കര്‍ഷകര്‍ക്ക് തിരിച്ചടിയായി. ഇതോടെ, ഈ വിഭാഗം കരിമ്പിനെ പരമാവധി 40 ശതമാനം സ്ഥലത്ത് മാത്രമാക്കി നിലനിര്‍ത്തിക്കൊണ്ട് ബാക്കിസ്ഥലങ്ങളില്‍ മറ്റിനങ്ങള്‍ പരീക്ഷിക്കാനാണ് സംസ്ഥാനത്തിന്റെ തീരുമാനം.

അത് വിജയംകണ്ടാല്‍ കരിമ്പ് കര്‍ഷകര്‍ക്ക് മധുരിക്കുന്ന അനുഭവമാകും. എന്നാല്‍ കരിമ്പ് കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ നിരവധിയാണ്. വിപണനത്തിലെ പ്രതിസന്ധികളാണ് അവരെ അലട്ടുന്നത്. സര്‍ക്കാര്‍ മില്ലുകള്‍ക്ക് കരിമ്പ് വിറ്റാല്‍ പണം ലഭിക്കാന്‍ ഏറെ കാത്തിരിക്കേണ്ടി വരുമെന്ന് ലുധിയാനക്ക് അടുത്തുള്ള ഗ്രാമത്തില്‍ കരിമ്പ് കൃഷി ചെയ്യുന്ന കര്‍ത്താര്‍ സിങ് പറഞ്ഞു.
ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരേയാണ് പഞ്ചാബില്‍ കരിമ്പിന്റെ വിളവെടുപ്പുകാലം. ഇക്കുറിയത് തിരഞ്ഞെടുപ്പിന്റെ കാലംകൂടിയായതോടെ പ്രചാരണയോഗങ്ങളിലും റാലികളിലും കരിമ്പ് ജ്യൂസിന് സ്ഥാനംലഭിക്കുന്നുണ്ട്. മാര്‍ച്ച് പത്തിന് വോട്ടെണ്ണുമ്പോള്‍, പഞ്ചാബില്‍ അധികാരത്തിന്റെ മധുരക്കരിമ്പ് നുകരാന്‍ ആര്‍ക്കാകും ഭാഗ്യമുണ്ടാവുക എന്നാണ് ഇനിയറിയാനുള്ളത്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..