നവ്‌ജോത് സിങ് സിദ്ദു | Photo: PTI
ന്യൂഡല്‍ഹി: പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ചരണ്‍ജിത് സിങ് ചന്നിയെ പ്രഖ്യാപിച്ച തീരുമാനത്തെ അഭിനന്ദിച്ച് പഞ്ചാബ് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ നവ്‌ജോത് സിങ് സിദ്ദു. താന്‍ ഒരു സ്ഥാനത്തിനും വേണ്ടി ജീവിച്ചിട്ടില്ലെന്നും പഞ്ചാബിന്റെ പുരോഗതി മാത്രമാണ് ആഗ്രഹിച്ചിരുന്നെതെന്നും സിദ്ദു പറഞ്ഞു. ലുധിയാനയിലെ വെര്‍ച്വല്‍ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു സിദ്ദു.
'17 വര്‍ഷത്തെ രാഷ്ട്രീയ ജീവിതത്തില്‍ ഒരു സ്ഥാനത്തിനുവേണ്ടിയും ജീവിച്ചിട്ടില്ല. പഞ്ചാബിന്റെ മെച്ചവും ജനജീവിതത്തിന്റെ പുരോഗതിയും മാത്രമേ എപ്പോഴും ആഗ്രഹിച്ചിരുന്നുള്ളു,' സിദ്ദുവിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
പഞ്ചാബില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകാന്‍ സിദ്ദുവും ചന്നിയും രംഗത്തുണ്ടായിരുന്നു. എന്നാല്‍ അനിശ്ചിതത്വം തുടര്‍ന്നതോടെ രാഹുല്‍ ഗാന്ധിയുടെ തീരുമാനം അംഗീകരിക്കുമെന്ന് സിദ്ദു നേരത്തെ പറഞ്ഞിരുന്നു.
Content Highlights: siddhus reaction after announcing chief minister candidate for upcoming elections
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..