പ്രിയങ്ക ഗാന്ധി, അമരീന്ദർ സിങ് | Photo: PTI
ന്യൂഡല്‍ഹി: പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിനെതിരേ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി. അമരീന്ദറിനെ നിയന്ത്രിച്ചിരുന്നത് കേന്ദ്രസര്‍ക്കാരും ബിജെപിയുമായിരുന്നെന്നും പ്രിയങ്കാഗാന്ധി പറഞ്ഞു. സംസ്ഥാനത്ത് പാര്‍ട്ടിക്കുള്ളില്‍ തെറ്റായ ചിലത് നടക്കുന്നുണ്ടെന്ന് ഞങ്ങള്‍ക്ക് മനസിലായി. അതിനാലാണ് നേതൃത്വത്തെ മാറ്റിയതെന്നും പ്രിയങ്കാഗാന്ധി പറഞ്ഞു.
പഞ്ചാബില്‍ നവി സോച്ഛ് നവ പഞ്ചാബ് റാലിയില്‍ സംസാരിക്കവേ അമരീന്ദര്‍ സിങ് സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനമാണ് പ്രിയങ്കഗാന്ധി ഉന്നയിച്ചത്. സംസ്ഥാനത്ത് പാര്‍ട്ടിക്കുള്ളില്‍ തെറ്റായ ചിലത് നടക്കുന്നുണ്ടെന്ന് ഞങ്ങള്‍ക്ക് മനസിലായിരുന്നു. അതിനാലാണ് നേതൃത്വത്തെ മാറ്റിയത്. ഗാന്ധികുടുംബത്തിന്റെ ദീര്‍ഘകാല വിശ്വസ്തനായിരുന്ന അമരീന്ദര്‍ സിങിന്റെ പേര് പറയാതെയായിരുന്നു പ്രിയങ്കയുടെ വിമര്‍ശനം.
കഴിഞ്ഞ അഞ്ച് വര്‍ഷമായി പഞ്ചാബ് ഭരിക്കുന്നത് കോണ്‍ഗ്രസാണ്. ഈ സര്‍ക്കാരിന്റെ പ്രവര്‍ത്തനം പഞ്ചാബില്‍ നിന്ന് മാറ്റി ഇപ്പോള്‍ ഡല്‍ഹിയില്‍ നിന്നാണ്. കോണ്‍ഗ്രസിന് പകരം സംസ്ഥാനം ഭരിക്കുന്നത് ബി ജെ പിയാണ്. അദ്ദേഹത്തിന്റെ ഈ മറഞ്ഞിരിക്കുന്ന കൂട്ടുകെട്ട് ഇപ്പോള്‍ മറനീക്കി പുറത്തുവന്നിരിക്കുകയാണ്. അതാണ് ചന്നിയെ മുഖ്യമന്ത്രിയാക്കാന്‍ കാരണം. ഞങ്ങള്‍ക്ക് ചരണ്‍ജിത് സിങ് ചന്നിയെ ലഭിച്ചു. അദ്ദേഹം നിങ്ങളിലൊരാളാണ്. അദ്ദേഹത്തിന് നിങ്ങളെ അറിയാനും നിങ്ങളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാനും സാധിക്കും, പ്രിയങ്കാഗാന്ധി പറഞ്ഞു.
കഴിഞ്ഞ വര്‍ഷം സപ്തംബറിലാണ് അമരീന്ദര്‍ സിങ് കോണ്‍ഗ്രസിന്റെ താക്കോല്‍ സ്ഥാനത്തുനിന്നും മാറി പഞ്ചാബ് ലോക് കോണ്‍ഗ്രസ് എന്ന പുതിയ പാര്‍ട്ടി രൂപവത്കരിച്ചത്. പഞ്ചാബ് ലോക് കോണ്‍ഗ്രസ് ബി ജെ പിയുമായി സഖ്യത്തിലെത്തിയാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.
Content Highlights: punjab run by BJP from centre Priyanka Gandhi on Amarinder Government
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..