രാഹുൽ ഗാന്ധി മണിപ്പൂരിലെത്തിയപ്പോൾ I Photo: ANI
ഇംഫാല്‍:ബി.ജെ.പി.യുടെ വികസനമാതൃക മണിപ്പുരിനെ തകര്‍ക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. ഇംഫാലിലെ ഹട്ടാ കാന്ഗ്ജയ്ബങ് മൈതാനത്ത് തിരഞ്ഞെടുപ്പുറാലിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മണിപ്പുരില്‍ എണ്ണക്കുരു കൃഷിക്കായി വലിയ തോട്ടങ്ങള്‍ ഉണ്ടാക്കാന്‍ പോകുകയാണ് ബി.ജെ.പി. ഇതുകൊണ്ട് സംസ്ഥാനത്തിന് ഒരു ഗുണവും ഉണ്ടാകാന്‍ പോകുന്നില്ല. ബാബാ രാംദേവിനെപ്പോലെ ചിലര്‍ക്ക് മാത്രമാണ് ഗുണം. രണ്ടോ മൂന്നോ വ്യവസായ ഗ്രൂപ്പുകള്‍ക്ക് ഗുണംചെയ്യുന്ന വികസനമാണ് ബി.ജെ.പി.യുടേത്. എന്നാല്‍, സംസ്ഥാനത്തിന്റെ നെല്ക്കൃഷിവികസനവും അരി ഉത്പാദനത്തില്‍ സ്വയം പര്യാപ്തതയുമാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. -രാഹുല്‍ പറഞ്ഞു.
പ്രതിപക്ഷനേതാവ് ഒക്രം ഇബോബി സിങ്, പി.സി.സി. അധ്യക്ഷന്‍ എന്‍. ലോകേന്‍ സിങ്, കേന്ദ്രനിരീക്ഷകരായ ജയറാം രമേഷ്, ഭക്ത ചരണ്‍ദാസ് എന്നിവരടക്കമുള്ള നേതാക്കള്‍ പങ്കെടുത്തു.
പ്രസംഗത്തിന് മുന്‍പായി ഇംഫാലിലെ രക്തസാക്ഷി സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ രാഹുല്‍ ഉച്ചതിരിഞ്ഞ് കോണ്‍ഗ്രസ് ഭവനില്‍ചേര്‍ന്ന ഉന്നതതലയോഗത്തിലും പങ്കെടുത്തു.
Content Highlights: Rahul Gandhi to address rally in Imphal Assembly Elections 2022
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..