File Photo | ANI
ഇംഫാല്‍: നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആദ്യമണിക്കൂറുകള്‍ പിന്നിടുമ്പോള്‍ മണിപ്പൂരില്‍ ബി.ജെ.പി.യുടെ കുതിപ്പ്. ബി.ജെ.പി. ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടിയേക്കുമെന്ന സൂചനകള്‍ നല്‍കുന്നതാണ് ആദ്യമണിക്കൂറുകളിലെ ലീഡ് നില. ആകെ 60 സീറ്റുകളുള്ള മണിപ്പൂരില്‍ 25 സീറ്റിലാണ് ബി.ജെ.പി. ലീഡ് ചെയ്യുന്നത്. 12 സീറ്റുകളില്‍ കോണ്‍ഗ്രസും മുന്നിട്ട് നില്‍ക്കുന്നു. എന്‍.പി.പി. ഒമ്പത് സീറ്റുകളിലും ജെ.ഡി.യു ആറ് സീറ്റുകളിലും ലീഡ് ചെയ്യുന്നുണ്ട്. മണിപ്പൂരില്‍ കേവല ഭൂരിപക്ഷത്തിന് വേണ്ടത് 31 സീറ്റുകളാണ്.
സംസ്ഥാനത്ത് വ്യക്തമായ ഭൂരിപക്ഷത്തോടെ ബി.ജെ.പി. സര്‍ക്കാര്‍ രൂപവത്കരിക്കുമെന്നാണ് മുഖ്യമന്ത്രി ബിരേന്‍ സിങ് വോട്ടെണ്ണല്‍ ദിനത്തില്‍ പ്രതികരിച്ചത്. ഹെയിങ്ഗാങ് മണ്ഡലത്തില്‍നിന്ന് ജനവിധി തേടുന്ന ബിരേന്‍ സിങ് ഇവിടെ ബഹുദൂരം മുന്നിലാണ്. കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഓക്‌റാം ഇബോബി സിങ്ങും ആദ്യമണിക്കൂറുകളില്‍ ലീഡ് ചെയ്യുന്നുണ്ട്.
2017-ല്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും ഭരണം കൈവിട്ട സാഹചര്യമാണ് മണിപ്പൂരില്‍ കോണ്‍ഗ്രസിനുണ്ടായത്. എന്‍.പി.പി. അടക്കമുള്ള പാര്‍ട്ടികളെ ചേര്‍ത്ത് 2017-ല്‍ ബി.ജെ.പി. സര്‍ക്കാര്‍ രൂപവത്കരിക്കുകയായിരുന്നു. തുടര്‍ച്ചയായ രണ്ടാംതവണയും മണിപ്പൂരില്‍ ബി.ജെ.പി. നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നാണ് ആദ്യഘട്ടത്തിലെ ഫലസൂചനകള്‍ വ്യക്തമാകുന്നത്.
Content Highlights: Manipur Assembly election Results 2022 Live,BJP Leading in Manipur,Manipur Election News Malayalam
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..