അരവിന്ദ് കെജ് രിവാൾ | Photo : PTI
ന്യൂഡല്‍ഹി: പഞ്ചാബിലെ ആം ആദ്മിയുടെ വിജയം വലിയ വിപ്ലവമാണെന്ന് പാര്‍ട്ടി ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍. ജനവിധിയിലൂടെ കെജ്‌രിവാള്‍ തീവ്രവാദിയല്ലെന്ന് പഞ്ചാബിലെ ജനങ്ങള്‍ തെളിയിച്ചെന്നും അദ്ദേഹം പറഞ്ഞു. പഞ്ചാബിലെ വലിയ വിജയത്തിന് പിന്നാലെ ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്തെത്തി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആദ്യം വിപ്ലവമുണ്ടായത് ഡല്‍ഹിയിലാണ്. പിന്നീട് ഇപ്പോള്‍ പഞ്ചാബിലും. ഇനി ഇത് രാജ്യം മുഴുവന്‍ വ്യാപിക്കുമെന്നും കെജ്‌രിവാള്‍ പറഞ്ഞു.
മഹത്തായ വിജയം സമ്മാനിച്ചതിന് പഞ്ചാബിലെ വോട്ടര്‍മാരോട് നന്ദിപറഞ്ഞ കെജ്‌രിവാള്‍ സ്‌നേഹത്തിന്റെ രാഷ്ട്രീയം ശീലമാക്കണമെന്നും വരുംദിനങ്ങള്‍ ഇന്ത്യയുടെതാണെന്നും വ്യക്തമാക്കി.
117 സീറ്റുകളില്‍ 92 സീറ്റുകളും നേടിയാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളെ നിഷ്പ്രഭമാക്കി എഎപി പഞ്ചാബിന്റെ അധികാരം പിടിച്ചെടുത്തത്. എഎപിയുടെ പടയോട്ടത്തില്‍ പഞ്ചാബ് പിസിസി അധ്യക്ഷന്‍ നവജ്യേത് സിങ് സിദ്ദു, മുഖ്യമന്ത്രി ചരണ്‍ജിത്ത് സിങ് ചന്നി, മുന്‍മുഖ്യമന്ത്രി അമരീന്ദര്‍ സിങ് അടക്കമുള്ളവര്‍ അടിപതറി വീണിരുന്നു.
Content Highlights: It's a revolution in Punjab, it will now spread all over the country: Kejriwal
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..