
അത്തനേഷ്യോ മോൻഷുരാറ്റ്, ജെനിഫർ മോൻഷുരാറ്റ്, വിശ്വജിത് റാണെ, ദേവിയ റാണെ, മൈക്കിൾ ലോബോ, ഡെലീയ ലോബോ
പനജി: നാല്‍പ്പത് സീറ്റുമാത്രമുള്ള ഗോവ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരില്‍ മൂന്നു ദമ്പതിമാരും. പനജി മണ്ഡലത്തില്‍ ബി.ജെ.പി.യിലെ അത്തനേഷ്യോ മോന്ഷുരാറ്റ് ജയിച്ചതിനു പിന്നാലെ തൊട്ടടുത്ത താലിഗാവ് മണ്ഡലത്തില്‍നിന്ന് അദ്ദേഹത്തിന്റെ ഭാര്യ ജെനിഫര്‍ മോന്ഷുരാറ്റും തിരഞ്ഞെടുക്കപ്പെട്ടു. ജെനിഫര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ 1935 വോട്ടിനാണ് തോല്‍പ്പിച്ചത്.
കഴിഞ്ഞ ബി.ജെ.പി. സര്‍ക്കാരില്‍ ആരോഗ്യമന്ത്രിയായിരുന്ന വിശ്വജിത് റാണെ സിറ്റിങ് മണ്ഡലമായ വാല്‍പോയിയില്‍ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥിയെ 5930 വോട്ടിന് തോല്‍പ്പിച്ചു. ഒപ്പം കന്നി അങ്കത്തില്‍ ഇദ്ദേഹത്തിന്റെ ഭാര്യ ദേവിയ റാണെ പൊരിയേം മണ്ഡലത്തില്‍ വിജയിച്ചു. ആം ആദ്മി സ്ഥാനാര്‍ഥിയെ 3943 വോട്ടിനാണ് ദേവിയ പരാജയപ്പെടുത്തിയത്.
തിരഞ്ഞെടുപ്പിന് ഒരുമാസംമുമ്പ് ബി.ജെ.പി.വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന മുന്‍ കാബിനറ്റ് മന്ത്രി മൈക്കിള്‍ ലോബോ സ്ഥിരം മണ്ഡലമായ കളങ്കൂത്തില് 4979 വോട്ടിന് വിജയിച്ചു. ഇദ്ദേഹത്തിന്റെ ഭാര്യ ഡെലീയ ലോബോ കന്നി അങ്കത്തില്‍ തൊട്ടടുത്ത മണ്ഡലമായ സിയോളിമില് ബി.ജെ.പി.യുടെ മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ ദയാനന്ദ് മാന്ഡ്രേക്കറെ 519 വോട്ടിന് തോല്‍പ്പിച്ചു.
Content Highlights: Three Couples Set to Enter State Assembly
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..