പ്രതീകാത്മക ചിത്രം | ഫോട്ടോ: PTI
പനാജി: ഒദ്യോഗിക ഫല പ്രഖ്യാനം പൂർണമാവും മുൻപ് തന്നെ ഗോവയിൽ സർക്കാർ രൂപീകരണത്തിനായി ബിജെപി നേതാക്കൾ ഗവർണറെ കാണും. സർക്കാർ രൂപീകരിണത്തിനായി വ്യാഴാഴ്ച തന്നെ ബിജെപി നേതാക്കൾ ഗോവ ഗവർണർ പിഎസ് ശ്രീധരൻ പിള്ളയെ കാണുമെന്ന് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.
നിലവിൽ പുറത്തുവരുന്ന ഫല സൂചനകളനുസരിച്ച് ബിജെപിയാണ് ഗോവയിൽ മുന്നിട്ട് നിൽക്കുന്നത്. 18 സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. കോൺഗ്രസ് 12 സീറ്റുകളിലും തൃണമൂൽ- എം.ജി.പി സഖ്യം മുൂന്ന് സീറ്റുകളിലും മറ്റുള്ളവർ ആറ് സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്.
രാവിലെ വോട്ടെണ്ണൽ ഫല സൂചികകൾക്ക് പിന്നാലെ കോൺഗ്രസ് ഗവർണറെ കാണുമെന്ന് അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തിരുന്നു. വൈകുന്നേരം 3 മണിക്ക് ഗവർണറെ കാണുമെന്നായിരുന്നു വ്യക്തമാക്കിയിരുന്നത്. എന്നാൽ ആദ്യഫല സൂചികകൾക്ക് പിന്നാലെ കോൺഗ്രസ് ലീഡ് നിലകൾ മാറിമറിയുകയായിരുന്നു.
Content Highlights: goa election result, goa election results 2022, goa election result 2022 Malayalam News,BJP in Goa
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..