
പ്രതീകാത്മ ചിത്രം | ഫോട്ടോ:മാതൃഭൂമി
പനാജി: നിയമസഭാ തിരഞ്ഞെടുപ്പിൽ ഗോവയുടെ ഫല സുചനകൾ പുറത്തു വരുമ്പോൾ വൻ മുന്നേറ്റം നടത്തി ബിജെപി. 40 അംഗ സീറ്റുകളിലേക്കുള്ള മത്സരത്തിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ 18 സീറ്റുകളിൽ ഭരണകക്ഷിയായ ബിജെപി ലീഡ് ചെയ്യുന്നുണ്ട്. കോൺഗ്രസ് 13 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്.
ഗോവയിൽ കന്നിയങ്കത്തിനിറങ്ങിയ തൃണമൂൽ കോൺഗ്രസ് വൻ മുന്നേറ്റമാണ് നടത്തുന്നത്. അഞ്ച് ഇടങ്ങളിലാണ് തൃണമൂൽ കോൺഗ്രസ് മുന്നേറുന്നത്. നാലിടത്ത് സ്വതന്ത്രരും ലീഡ് ചെയ്യുന്നുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസ് മൂന്ന് വരെ സീറ്റുകള്‍ പിടിക്കുമെന്നാണ് എക്സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്. എംജിപിയുമായിട്ട് സഖ്യത്തിലാണ് അവര്‍ തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഈ സഖ്യം പിടിക്കുന്ന സീറ്റുകള്‍ നിര്‍ണായകമാകും.
ബിജെപി സീറ്റ് നിഷേധിച്ചതിന് പിന്നാലെ സ്വതന്ത്രനായി മത്സരിച്ച മുൻ മുഖ്യമന്ത്രി മനോഹർ പരീക്കറിന്റെ മകൻ ഉത്പൽ പരീക്കർ പനാജി മണ്ഡലത്തിൽ ലീഡ് ചെയ്യുന്നുണ്ട്. അതേസമയം തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്നതിന് മുമ്പ് തന്നെ ഗോവയിൽ രാഷ്ട്രീയ നീക്കവുമായി കോൺഗ്രസ് രംഗത്തെത്തി. ഗവർണറുമായുള്ള കൂടിക്കാഴ്ചയ്ക്ക് കോൺഗ്രസ് നേതാക്കൾ അനുമതി തേടിയായി അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. വൈകുന്നേരം 3 മണിക്കാണ് ഗവർണർ പിഎസ് ശ്രീധരൻ പിള്ളയുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയിരിക്കുന്നത്.
Content Highlights: Goa assembly election results 2022,Goa assembly election results live updates
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..