അടൽ ബിഹാരി വാജ്പേയി| ഫോട്ടോ: പി.ജി ഉണ്ണിക്കൃഷ്ണൻ
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഏറ്റവും വലിയ ജില്ലയായ ലഖിംപുര്‍ ഖേരിയില്‍ കര്‍ഷക സമരത്തിനിടെ എട്ടു കര്‍ഷകര്‍ കൊല്ലപ്പെട്ട സ്ഥലമാണ് ടിക്കുനിയ. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാര്‍ മിശ്രയുടെ സ്വദേശമായ നിഘാസനിലാണിത്. നേപ്പാളിന്റെ അതിര്‍ത്തി പ്രദേശം. ഇത്തവണ അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര ബി.ജെ.പി. സ്ഥാനാര്‍ഥിയാവാനിരുന്ന മണ്ഡലമാണിത്. എന്നാല്‍ ആശിഷ് കര്‍ഷകരെ കൊലപ്പെടുത്തിയ കേസില്‍ ജയിലിലായതോടെ കാര്യങ്ങള്‍ കീഴ്മേല്‍ മറിഞ്ഞു.

അടല്‍ ബിഹാരി വാജ്പേയി ആ കടയില്‍ തന്നെ 36 വര്‍ഷമായി തൊഴിലാളിയാണ്. ഇപ്പോള്‍ 48 വയസ്സുണ്ട്. കടുത്ത ബി.ജെ.പി. അനുഭാവി. എല്ലായ്പ്പോഴും വോട്ടു ചെയ്തത് ബി.ജെ.പി.ക്ക്. 'വാജ്പേയിയെ നേരിട്ടു കാണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, പറ്റിയില്ല. അതാണ് സങ്കടം'- അടല്‍ ബിഹാരി വാജ് പേയി പറഞ്ഞു. യാത്ര പറഞ്ഞിറങ്ങുമ്പോള്‍ വാജ്പേയി പറഞ്ഞു: 'ഫലം വന്നാല്‍ വിളിക്കണം, കേട്ടോ. ബാബാജി (യോഗി ആദിത്യ നാഥ്) ഇവിടെ വന്‍ഭൂരിപക്ഷത്തോടെ ജയിക്കും'. കാറിലിരുന്നപ്പോഴാണാലോചിച്ചത്- ഫോണ്‍ നമ്പര്‍ വാങ്ങാതെ ആര് എങ്ങിനെ വിളിക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..