കൊൽക്കത്ത: സി.പി.എമ്മിന് വോട്ടുചെയ്ത് നഷ്ടമാക്കരുതെന്ന് മാവോവാദികളോട് മമതാ ബാനർജി. ജാർ ഗ്രാം ജില്ലയിലെ കെഷിയാരിയിൽ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അവർ.

‘‘മാവോവാദി സുഹൃത്തുക്കളാരെങ്കിലും ഇവിടെയുണ്ടെങ്കിൽ അവരോടായി പറയുകയാണ്, സി.പി.എമ്മിന് വോട്ട് കൊടുക്കരുത്. അവർ ബി.ജെ.പി.യുടെ കൂട്ടുകക്ഷിയാണ്. കോൺഗ്രസിന് വോട്ടുനൽകിയാലും പാഴാകും. ലഹളക്കാരായ ബി.ജെ.പി.ക്കാർക്കും നൽകരുത്’’ -മമത പറഞ്ഞു.

പരിവർത്തനം എന്നത് തന്റെ മുദ്രാവാക്യമാണെന്നും അത് ബി.ജെ.പി. തട്ടിയെടുത്തിരിക്കുകയാണെന്നും മമത കുറ്റപ്പെടുത്തി. ‘‘ആക്രമണം നടത്തിയിട്ട് ഇപ്പോൾ കുപ്രചാരണവും നടത്തുകയാണ് അവർ. എന്റെ ഒരു കാൽ ഇല്ലാതാക്കാനായിരുന്നു ശ്രമം. കാലിൽനിന്ന് ഇപ്പോഴും ചോര വരുന്നുണ്ട്. പക്ഷേ, ഞാൻ വെറുതേ ഇരുന്നാൽ ബി.ജെ.പി.ക്കാർക്ക് ബംഗാളിനെ കൊള്ളയടിക്കാൻ എളുപ്പമാകും’’ -മമത പറഞ്ഞു.

content highlights: dont vote for cpm- mamata requests to maoists