കോയമ്പത്തൂര്‍ : മക്കള്‍ നീതി മയ്യം സ്ഥാപക നേതാവും നടനുമായ കമല്‍ഹാസന്‍ കോയമ്പത്തൂര്‍ സൗത്ത്‌ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മക്കള്‍ നീതി മയ്യത്തിന് മുന്നേറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞ മണ്ഡലമാണ് കോയമ്പത്തൂര്‍ സൗത്ത്‌. വെള്ളിയാഴ്ച ട്വിറ്ററിലൂടെയാണ് മത്സരിക്കുന്ന മണ്ഡലത്തെ കുറിച്ചുള്ള വിവരം കമല്‍ഹാസന്‍ പങ്കുവെച്ചത്.

"മണ്ണിനും ഭാഷയ്ക്കും തമിഴ്നാട്ടിലെ ജനങ്ങള്‍ക്കുമായുള്ള പോരാട്ടമായാണ് കോയമ്പത്തൂര്‍ സൗത്തിലെ പോരാട്ടത്തെ ഞാന്‍ കാണുന്നത്. ജയിക്കുന്നത് ഞാനായിരിക്കില്ല, തമിഴ്മക്കളായിരിക്കും", 'അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു

ബിജെപി-കോണ്‍ഗ്രസ് നേര്‍ക്ക് നേര്‍ക്ക് ഏറ്റുമുട്ടുന്ന സംസ്ഥാനത്തെ അഞ്ച് മണ്ഡലങ്ങളില്‍ ഒന്നാണ് കോയമ്പത്തൂര്‍ സൗത്ത്. അതിലേക്ക് കമലഹാസന്റെ രംഗപ്രവേശനം കൂടിയാവുന്നതോടെ രംഗം കൊഴുക്കും. 

'എനിക്ക് കോയമ്പത്തൂറുമായി ആഴത്തിലുള്ള ബന്ധമുണ്ട്. കോങ്കു ജീവിക്കുന്നുണ്ടെങ്കില്‍ (തമിഴ്‌നാട്ടിലെ കോംഗു ബെല്‍റ്റിന്റെ ഭാഗമാണ് കോയമ്പൂര്‍), തമിഴ്നാടും ജീവിക്കുന്നു" .. എന്നാല്‍ കൊങ്കു പ്രദേശം അഴിമതിയുടെ പര്യായമായി മാറിയെന്നും സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനിടെ കമല്‍ഹാസന്‍ പറഞ്ഞു..

മലയാളിയായ ഡോ സന്തോഷ് ബാബു ഐഎഎസ് വേളാച്ചേരിയില്‍ നിന്ന ജനവിധി തേടും.

content highlights: Kamal Haasan Will Contest from Coimbatore South