ചെന്നൈ : തമിഴ്നാട്ടിലെ മതനിരപേക്ഷ മുന്നണിയില്‍ കോണ്‍ഗ്രസിന് സീറ്റ് കുറച്ച് നല്‍കാന്‍ കാരണം ബിജെപി ഭരണം അട്ടിമറിക്കാതിരിക്കാനെന്ന് കനിമൊഴി എംപി. മാതൃഭൂമി ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് കനിമൊഴിയുടെ പരാമര്‍ശം.

" പല സംസ്ഥാനങ്ങളിലും വിജയിച്ച് അധികാരത്തിലേറിയ സര്‍ക്കാരിനെ ബിജെപി ഇല്ലാതാക്കിയത് നിങ്ങള്‍ക്ക് കാണാം. തിരഞ്ഞെടുപ്പിന് ഒരു മാസം മുന്‍പ് പുതുച്ചേരിയിലും നമ്മള്‍ ആ കാഴ്ച കണ്ടു. അതിനാല്‍ കൂടുതല്‍ സീറ്റില്‍ ഡിഎംകെ സ്ഥാനാര്‍ത്ഥികള്‍ ജയിച്ച് വന്നാലേ സ്ഥിരതയുള്ള സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയു.  അത് മനസ്സിലാക്കിയാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള സഖ്യകക്ഷികള്‍ക്ക് സീറ്റ് കുറച്ച് നല്‍കിയത്", കനിമൊഴി പറഞ്ഞു. 

സഖ്യത്തിന്റെ വിജയമാണ് പ്രധാനമെന്നും ഡിഎംകെ നേതാക്കള്‍ കേസിനോ ഭീഷണിക്കോ വഴിപ്പെടില്ല എന്നും കനിമൊഴി കൂട്ടിച്ചേർത്തു. 

content highlights: Gave less seats to congress to prevent BJP