ഹൈദരാബാദ്: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ മജ്ലിസ് പാര്‍ട്ടി മത്സരിക്കുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസി തിങ്കളാഴ്ച അറിയിച്ചു. കാര്യങ്ങള്‍ അവലോകനം ചെയ്യാന്‍ രാജസ്ഥാനിലേക്കു പോവുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഗുജറാത്ത് തദ്ദേശ തിരഞ്ഞെടുപ്പില്‍ മജ്ലിസ് പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ വിജയിച്ചതും ഒവൈസി എടുത്തുപറഞ്ഞു. ഞായറാഴ്ച കൊല്‍ക്കത്തയില്‍ നടന്ന തിരഞ്ഞെടുപ്പു റാലിയില്‍ ഇന്ത്യന്‍ സെക്കുലര്‍ ഫ്രണ്ടിന്റെ (ഐ.എസ്.എഫ്.) അബ്ബാസ് സിദ്ദിഖി ഇടത്‌കോണ്‍ഗ്രസ് സഖ്യത്തിന്റെ വേദി പങ്കിട്ട വിഷയത്തില്‍, പാര്‍ട്ടിതന്ത്രത്തെക്കുറിച്ച് കൃത്യസമയത്ത് സംസാരിക്കുമെന്ന് ഒവൈസി വ്യക്തമാക്കി.

content highlights: Asaduddin Owaisi's party will contest in Tamilnadu assembly election