പുതുച്ചേരി: പുതുച്ചേരിയില്‍ കോണ്‍ഗ്രസ്-ഡി.എം.കെ. സഖ്യത്തില്‍നിന്ന് ഭരണം പിടിച്ചെടുത്ത് എന്‍.ആര്‍. കോണ്‍ഗ്രസ്-ബി.ജെ.പി. സഖ്യം. 30 അംഗ നിയമസഭയില്‍ എന്‍.ആര്‍. കോണ്‍ഗ്രസ്- ബി.ജെ.പി. സഖ്യം 30-ല്‍ 16 സീറ്റുകള്‍ നേടി മുന്നിലെത്തി. രണ്ടിടത്ത് മത്സരിച്ച എന്‍.ആര്‍. കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയുമായ എന്‍. രംഗസ്വാമി ആന്ധ്രാപ്രദേശിന്റെ ഭാഗമായ യാനം നിയമസഭാ മണ്ഡലത്തില്‍ തോറ്റു. മത്സരിച്ച മറ്റൊരു മണ്ഡലമായ തട്ടാന്‍ചാവഡിയില്‍ രംഗസ്വാമി സി.പി.ഐ. സ്ഥാനാര്‍ഥി സേതുവിനെ തോല്പിച്ച് സീറ്റ് ഉറപ്പിച്ചു.

യാനത്ത് സ്വതന്ത്രസ്ഥാനാര്‍ഥി കൊല്ലപള്ളി ശ്രീനിവാസിനോടാണ് തോറ്റത്. ശ്രീനിവാസ് അശോകിന് 16,874 വോട്ടുകളും രംഗസ്വാമിക്ക് 16,228 വോട്ടുകളും ലഭിച്ചു. 30 അംഗ നിയമസഭയില്‍ എന്‍.ആര്‍. കോണ്‍ഗ്രസ്-ബി.ജെ.പി. സഖ്യം 15 സീറ്റുകള്‍ നേടി. എന്‍.ആര്‍. കോണ്‍ഗ്രസിന് 10 സീറ്റുകളും അഞ്ച് സീറ്റുകള്‍ ബി.ജെ.പി.ക്കും ലഭിച്ചു.

ആറിടത്ത് സ്വതന്ത്രര്‍ വിജയിച്ചു. ഇതു ഭാവിയില്‍ വിലപേശല്‍ രാഷ്ട്രീയത്തിന് ഇടയാക്കും. ഒരിടത്ത് ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

ഭരണകക്ഷിക്ക് മൂന്ന് എം.എല്‍.എ.മാരെ നിയമസഭയിലേക്ക് നേമിനേറ്റ് ചെയ്യാം. കോണ്‍ഗ്രസ്-ഡി.എം.കെ. സഖ്യം എട്ടുസീറ്റുകള്‍ നേടി. കോണ്‍ഗ്രസ് മൂന്നും ഡി.എം.കെ. അഞ്ചും സീറ്റുകള്‍ നേടി. എന്‍.ആര്‍. കോണ്‍ഗ്രസിന്റെ ടിക്കറ്റില്‍ മത്സരിച്ച കെ.എസ്.പി. രമേഷ്, തേനി ജയകുമാര്‍, ലക്ഷ്മികാന്തന്‍, പി.ആര്‍.എന്‍. തിരുമരുഗന്‍, ചന്ദ്രപ്രിയങ്ക എന്നിവരും ബി.ജെ.പി.ക്കുവേണ്ടി മത്സരിച്ച നമശിവായം, റിച്ചാര്‍ഡ് ജോണ്‍കുമാര്‍, ജോണ്‍കുമാര്‍ എന്നിവരും വിജയിച്ചു. മാഹിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രമേഷ് പറമ്പത്ത്, പുതുച്ചേരി മേഖലയില്‍നിന്ന് മത്സരിച്ച വൈദ്യനാഥന്‍, ഡി.എം.കെ.യ്ക്കുവേണ്ടി മത്സരിച്ച അനില്‍ കെന്നഡി എന്നിവരും വിജയിച്ചു.

content highlights: puducherry election NRC-BJP alliance into power