പുതുച്ചേരി: പുതുച്ചേരിയില്‍ എന്‍ഡിഎ സഖ്യത്തില്‍ സീറ്റ് ധാരണയായി.എന്‍.ആര്‍.കോണ്‍ഗ്രസിന് 16 സീറ്റ് ലഭിക്കും.

എന്‍.ആര്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ എന്‍.രംഗസ്വാമിയാണ് സഖ്യത്തെ നയിക്കുക. 14 സീറ്റുകള്‍ ബി.ജെ.പിയും എ.ഐ.എ.ഡി.എം.കെയും വീതിച്ചെടുക്കും.

മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ ഇപ്പോള്‍ തീരുമാനിക്കുന്നില്ലെന്നും തിരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്നും പുതുച്ചേരിയില്‍ ബി.ജെ.പിയുടെ ചുമതലയുള്ള നിര്‍മല്‍ കുമാര്‍ സുറാന അറിയിച്ചു.

Content Highlights: Puducherry alliance sealed: NR Congress to contest 16 seats, BJP and AIADMK to share other 14