ചെന്നൈ: ഏപ്രില്‍ ആറിന് നിശ്ചയിച്ചിരിക്കുന്ന പുതുച്ചേരി നിയമസഭാ തിരഞ്ഞെടുപ്പ് മാറ്റിവെക്കാനാകുമോ എന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനോട് മദ്രാസ് ഹൈക്കോടതി. 

ബി.ജെ.പി. ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ ദുരുപയോഗം ചെയ്തുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതിയുടെ നടപടി. ആധാര്‍ കാര്‍ഡുകളുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പറുകള്‍ കണ്ടെത്തുകയും അവയിലേക്ക് ബൂത്ത് തലത്തില്‍ വോട്ടര്‍മാരെ ബന്ധിപ്പിക്കുന്ന വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളിലേക്ക് ക്ഷണിക്കുന്ന ലിങ്കുകള്‍ അയക്കുകയും ചെയ്തുവെന്നാണ് പരാതി. 

തിരഞ്ഞെടുപ്പ് എന്തുകൊണ്ട് മാറ്റിവെക്കാനാവില്ലെന്ന് വിശദീകരിക്കണമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ട ഹൈക്കോടതി, വിഷയത്തില്‍ അന്വേഷണം നടത്താനും പൂര്‍ണമായ റിപ്പോര്‍ട്ട് മാര്‍ച്ച് 30-ന് മുന്‍പ് സമര്‍പ്പിക്കാനും നിര്‍ദേശം നല്‍കി.

content highlights: can puducherry election deferred- madras high court asks election commission