പൂഞ്ഞാർ : ഈ തിരഞ്ഞെടുപ്പില്‍ സംഭവിച്ചത് പിണറായിസമാണെന്നു പി.സി ജോര്‍ജ്. തന്റെ തിരഞ്ഞെടുപ്പ് തോല്‍വിക്കു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

"ഈ തിരഞ്ഞെടുപ്പില്‍ സംഭവിച്ചത് പിണറായിസം. എല്‍ഡിഎഫfന്റെയല്ല. പിണറായിയുടെ സ്വന്തം നേട്ടമാണ്. പിണറായിയുടെ ഭൂരിപക്ഷം 50,000 മാണ്. കഴിഞ്ഞ അഞ്ച് വര്‍ഷം നടത്തിയ ഇടതുപക്ഷ ഭരണത്തിന്റെ ഫലമാണത്. മേഴ്‌സിക്കുട്ടിയമ്മയെയും ജലീലിനെപ്പറ്റിയും ജനത്തിന് പരാതി ഉണ്ടായിരുന്നു.ബാക്കി മന്ത്രിമാരെ മുഴുവന്‍ ജയിപ്പിക്കുകയാണ് ജനം. ജനം ബോധവാന്‍മാരണ്. കോവിഡ് കാലത്ത് പിണറായി കാണിച്ച സേവനം ചെറുതല്ല. വെള്ളപ്പൊക്കത്തില്‍ അദ്ദേഹം ജനത്തിനൊപ്പം നിന്നു. ഒരു മനുഷ്യനും പട്ടിണി കിടക്കാന്‍ അദ്ദേഹം അനുവദിച്ചില്ല", പി. സി ജോർജ്ജ പറഞ്ഞു. 

പൂഞ്ഞാറിലെ ജനങ്ങളോട് എത്ര നന്ദി പറഞ്ഞാലും പോര എന്നും പിസി ജോര്‍ജ്ജ് പറഞ്ഞു. പൂഞ്ഞാറില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ നാലായിരത്തില്‍പരം വോട്ടുകള്‍ക്കാണ് ജയിച്ചത്.

content highlights: What happened is Pinarayism, PC George On LDF victory in Kerala