കേരളത്തില്‍ ആദ്യമായി താമര വിരിയിച്ച മണ്ഡലമാണ് നേമം. ഒ. രാജഗോപാലിനെ നിയമസഭയിലേക്ക് അയച്ച മണ്ഡലം. എല്‍.ഡി.എഫിനേയും യു.ഡി.എഫിനേയും മാറി മാറി സ്വീകരിച്ച നേമം കേരളത്തിലെ ഗുജറാത്താണ് ബി.ജെ.പിക്ക്. കേരളത്തിലേക്കുള്ള ബിജെപിയുടെ പ്രവേശനകവാടം.
അതു തന്നെയാണ് ഇടതു ജനാധിപത്യ മുന്നണിയേയും ഐക്യജനാധിപത്യ മുന്നണിയേയും പ്രതിരോധത്തിലാക്കുന്നത്. തിരുവനന്തപുരം മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ 22 വാര്‍ഡുകള്‍ അടങ്ങിയ മണ്ഡലമാണ് നേമം. നേമത്ത് ഇത്തവണയും താമര വിരിയുമോ, അതോ ചെങ്കൊടി പാറുമോ? കാത്തിരുന്ന് കാണാം.