ആര് ജയിച്ചാലും നേരിയ മാര്‍ജിന്‍. കേരളത്തില്‍ ഭൂരിപക്ഷത്തിന്റെ കാര്യത്തില്‍ ഏറ്റവും പിശുക്ക് കാണിക്കുന്ന മണ്ഡലമാണ് നെടുമങ്ങാട്. കഴിഞ്ഞ നാലഞ്ച് തിരഞ്ഞെടുപ്പ് എടുത്താലും ഇതാണ് സ്ഥിതി. നെടുമങ്ങാട് മുനിസിപ്പാലിറ്റിയും മാണിക്കല്‍, കരകുളം, അണ്ടൂര്‍ക്കോണം, പോത്തന്‍കോട്, വെമ്പായം എന്നീ പഞ്ചായത്തുകളും ഉള്‍പ്പെടുന്ന മണ്ഡലമാണ് നെടുമങ്ങാട്. പൊതുവെ ഇടതുപക്ഷത്തിന് മേല്‍കൈയുള്ള സീറ്റ്.
തദ്ദേശ തിരഞ്ഞെടുപ്പിലും ഇടതുപക്ഷത്തിന് തന്നെയായിരുന്നു ഇവിടെ മേല്‍ക്കൈ. സിപിഐ ആണ് ഇവിടെ സ്ഥിരമായി മത്സരിക്കുന്നത്. ഇടതു- വലതു കക്ഷികളെ മാറി മാറി തുണക്കുന്ന സ്വഭാവമാണ് പൊതുവെ നെടുമങ്ങാടിന്. പോരാത്തതിന് ഇത്തവണ ബിജെപിയും ശക്തമായി രംഗത്തുണ്ട്. ഈ സാഹചര്യത്തില്‍ നെടുമങ്ങാട് ഇക്കുറി ആരുടെ ഊഴമായിരിക്കും? കാത്തിരുന്ന് കാണാം.