കമ്യൂണിസ്റ്റ് കോട്ടയായാണ് അറിയപ്പെടുന്നതെങ്കിലും കണ്ണൂരില്‍ ചില മണ്ഡലങ്ങളില്‍ യു.ഡി.എഫിനും കരുത്തുണ്ട്. അതില്‍ ഒരു മണ്ഡലമാണ് കണ്ണൂര്‍. പരമ്പരാഗതമായി യു.ഡി.എഫിന് ഒപ്പം നിന്ന മണ്ഡലം.
2016-ലെ ഇടത് തരംഗത്തില്‍ കണ്ണൂരും ചുവന്നു. ഇടതുമുന്നണിയിലെ രാമചന്ദ്രന്‍ കടന്നപ്പള്ളി 1196 വോട്ടുകള്‍ക്കാണ് കണ്ണൂര്‍ പിടിച്ചെടുത്തത്. അപ്രതീക്ഷിതമായിരുന്നു യു.ഡി.എഫ്. സ്ഥാനാര്‍ഥി സതീശന്‍ പാച്ചേനിയുടെ തോല്‍വി.
ഇത്തവണ ആരാവും കണ്ണൂര്‍ പിടിക്കാന്‍ കളത്തിലേക്കിറങ്ങുന്നത്? പാച്ചേനിയും കടന്നപ്പള്ളിയും വീണ്ടും ഏറ്റുമുട്ടുമോ. ചെറിയ ഭൂരിപക്ഷത്തിന് കൈവിട്ട മണ്ഡലം ഇത്തവണ യു.ഡി.എഫ് തിരിച്ചുപിടിക്കുമോ. അതോ വിജയം ആവര്‍ത്തിച്ച് കടന്നപ്പള്ളി ഭൂരിപക്ഷം കൂട്ടുമോ ?