കഴിഞ്ഞ തിരഞ്ഞെടുപ്പിലെ ഇടതു സ്ഥാനാര്‍ഥി ഇത്തവണ യു.ഡി.എഫിന് വേണ്ടി രംഗത്തിറങ്ങുന്നു. കഴിഞ്ഞ തവണ യു.ഡി.എഫിന് വേണ്ടി രംഗത്തിറങ്ങിയയാള്‍ ഇത്തവണ ഇടതു സ്ഥാനാര്‍ത്ഥിയാകുന്നു. തിരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ കൂടുവിട്ട് കൂടുമാറലിന്റെ പുതിയ ചിത്രമാണ് ഇടുക്കി നിയമസഭാ മണ്ഡലത്തില്‍ നമ്മള്‍ കാണാന്‍ പോകുന്നത്.
ഇതാദ്യമായി റോഷി അഗസ്റ്റിന്‍ ഇടതിനായി കളത്തിലിറങ്ങാന്‍ ഒരുങ്ങുകയാണ്. മറുവശത്ത്, യുഡിഎഫ് സ്ഥാനാര്‍ഥിയാകുന്നത് കഴിഞ്ഞ തവണത്തെ എതിരാളി ഫ്രാന്‍സിസ് ജോര്‍ജ് തന്നെയാകും. നാല് തവണ യുഡിഎഫിനൊപ്പം നിന്ന് ജയിച്ച റോഷിക്ക് ഇത് അഞ്ചാം അങ്കമാണ്. 2016 ല്‍ 9333 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് റോഷി തുടര്‍ച്ചയായി നാലാം തവണയും ജയിച്ചുകയറിയത്. ഇത്തവണ വിജയം ആര്‍ക്കൊപ്പമായിരിക്കും.