2011-ലെ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് ഭരണത്തിൽ വരാൻ സാധിക്കുമായിരുന്നെന്നും സി.പി.എമ്മിനകത്തെ വേലവെപ്പും കുതികാൽവെട്ടുമെല്ലാം കാരണമാണ് അതിന് സാധിക്കാതെ പോയതെന്നും അഡ്വ. ജയശങ്കർ. മാതൃഭൂമി ഡോട്ട് കോമിന്റെ ബാറ്റിൽ ഫോർ കേരളയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 2009-ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് വലിയ തിരിച്ചടിയുണ്ടായെന്നും ജയശങ്കർ പറഞ്ഞു.