2001 ലെ നിയമസഭ തിരഞ്ഞെടുപ്പിലെ രസകരമായ മുഹൂർത്തങ്ങൾ പങ്കുവച്ച് എ ജയശങ്കർ . ലീഗും സിപിഎമ്മും തമ്മിലുള്ള ബന്ധത്തെയാണ് അദ്ദേഹം ആദ്യം നിരീക്ഷിച്ചത്. 2000 ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പല സ്ഥലങ്ങളിലും സിപിഎമ്മും ലീഗും തമ്മിൽ സഹകരിച്ച് പ്രവർത്തിച്ചു, അത് കോൺഗ്രസ്സിന് വലിയ വെല്ലുവിളിയായി മാറിയിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് വലിയ മേൽകൈ ലഭിച്ചതോടെ ലീഗ് പിന്നീട് യുഡിഎഫിൽ തന്നെ ഉറച്ചു നിന്നു. അതേസയം നാദാപുരത്ത് സിപിഎമ്മും ലീഗും തമ്മിലുള്ള സംഘർഷം വലിയ ചർച്ച വിഷയത്തിന് വഴിയൊരുക്കി എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടാതെ ഈഴവ , മുസ്ലിം സമുദായങ്ങൾ സിപിഎമ്മിനെതിരെ തിരിഞ്ഞതും 2001-ലെ എൽഡിഎഫിന്റെ തിരിച്ചടിയ്ക്ക് കാരണമായി എന്നും ജയശങ്കർ പറഞ്ഞു. മാതൃഭൂമി ഡോട്ട് കോമിന്റെ ബാറ്റിൽ ഫോർ കേരളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.