ഇരുമുന്നണികളും മാറി മാറി ഭരിച്ചതുകൊണ്ടാണ് കേരളം ബംഗാളാവാതിരുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. ജയശങ്കർ. അതിന് കെ. കരുണാകരനോട് കേരളം ഒരു പരിധിവരെ കടപ്പെട്ടിരിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി ഡോട്ട് കോമിന്റെ ബാറ്റിൽ ഫോർ കേരളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഞ്ചു കൊല്ലത്തിലൊരിക്കൽ മാറി മാറി വരുന്നതുകൊണ്ടാണ് ഈ രണ്ടു മുന്നണികളും ഇവിടെ നിലനിൽക്കുന്നത്. ബംഗാളിലുള്ളതുപോലെ പത്തോ പതിനഞ്ചോ കൊല്ലം തുടർച്ചയായി ഇടതുപക്ഷം മാത്രം ഭരിച്ചിരുന്നെങ്കിൽ ആളുകളിൽ വെറുപ്പുണ്ടാവുകയും മാർക്സിസ്റ്റ് പാർട്ടി തന്നെ ഇല്ലാതായിപ്പോകുമായിരുന്നു. അതുകൊണ്ട് കോൺഗ്രസ് മാത്രമല്ല, സി.പി.എമ്മും ഒരർത്ഥത്തിൽ കരുണാകരനോട് കടപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.