തിരുവനന്തപുരം: കേരളം ഇടത്തോട്ട് ചാഞ്ഞപ്പോള്‍ അഞ്ച് ജില്ലകളില്‍ മാത്രമാണ് യുഡിഎഫിന് മുന്നേറ്റം നടത്താനായത്.  കാസര്‍കോട്, വയനാട്, മലപ്പുറം. എറണാകുളം, കോട്ടയം ജില്ലകളിൽ മാത്രമാണ് യുഡിഎഫിന് നേട്ടമുണ്ടാക്കാനായത്.

കോട്ടയത്ത് യുഡിഎഫ് അഞ്ച് എല്‍ഡിഎഫ് നാല്,  എറണാകുളം യുഡിഎഫ് എട്ട് എല്‍ഡിഎഫ് ആറ്, മലപ്പുറം യുഡിഎഫ് 12 എല്‍ഡിഎഫ് നാല്, വയനാട് യുഡിഎഫ് രണ്ട് എല്‍ഡിഎഫ് ഒന്ന്. കാസര്‍കോട് യുഡിഎഫ് മൂന്ന് എല്‍ഡിഎഫ് രണ്ട് എന്നിങ്ങനെയാണ് ലീഡ് നില. ഇതില്‍ മലപ്പുറം ഒഴികെയുള്ള ജില്ലകളില്‍ കുറഞ്ഞ സീറ്റുകള്‍ക്കാണ് യുഡിഎഫ് മുന്നിലെത്തിയത്.  മലപ്പുറത്ത് ലീഗ് കോട്ടകള്‍ ഭദ്രമായതിനാല്‍ യുഡിഎഫിന് ശക്തമായി നിലനില്‍ക്കാനായി. 

തൃശ്ശൂരും കോഴിക്കോടും യുഡിഎഫിന് ഒറ്റ സീറ്റില്‍ പോലും പച്ചതൊടാനായില്ല.

Content Highlight:  UDF only leads in 5 districts