കൊച്ചി: ചലച്ചിത്ര താരവും സംവിധായകനുമായ രമേഷ് പിഷാരടി കോണ്‍ഗ്രസില്‍ ചേരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരളയാത്ര ഇന്ന് വൈകിട്ട് ഹരിപ്പാട് എത്തുമ്പോള്‍ രമേഷ് പിഷാരടി സ്വീകരണ യോഗത്തില്‍ പങ്കെടുക്കും. രണ്ട് യോഗങ്ങളിലാണ് രമേഷ് പിഷാരടി പങ്കെടുക്കുക.
കോണ്‍ഗ്രസിന്റെ ഭാഗമായി പ്രചാരണ രംഗത്ത് പ്രവര്‍ത്തിക്കുമെന്ന് രമേഷ് പിഷാരടി സ്ഥിരീകരിച്ചു. ഉമ്മന്‍ ചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും അദ്ദേഹം ടെലിഫോണ്‍ മുഖേന ചര്‍ച്ച നടത്തിയിരുന്നു.
ഷാഫി പറമ്പില്‍, പി. സി. വിഷ്ണുനാഥ്, വി.ഡി. സതീശന്‍, ഹൈബി ഈഡന്‍, തുടങ്ങിയ കോണ്‍ഗ്രസിലെ യുവ നേതാക്കളുമായി രമേഷ് പിഷാരടി ചര്‍ച്ച നടത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് അദ്ദേഹം കോണ്‍ഗ്രസിലേക്കെത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. രമേഷ് പിഷാരടി തത്ക്കാലം മത്സരരംഗത്തേക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
Content Highlight: Ramesh Pisharody join congress