ആലപ്പുഴ: രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്രാ വേദിയില്‍ ചാലച്ചിത്ര താരങ്ങളായ രമേഷ് പിഷാരടിയും ഇടവേള ബാബുവും. ഹരിപ്പാട് നടന്ന സ്വീകരണ യോഗത്തിലാണ് ഇരുവരും പങ്കെടുത്തത്.
കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ഉമ്മന്‍ചാണ്ടിയും ചേര്‍ന്ന് ഇരുവരെയും സ്വീകരിച്ചു. ഏറ്റവും വലിയ ജനാധിപത്യ പ്രസ്ഥാനത്തിലേക്കാണ് വന്നതെന്ന് രമേഷ് പിഷാരടി പറഞ്ഞു. ധര്‍മ്മജന് വേണ്ടി പ്രവര്‍ത്തിക്കേണ്ടതുകൊണ്ട് മത്സരിക്കുന്നില്ല. കാലഘട്ടത്തിന്റെ ആവശ്യമാണ് കോണ്‍ഗ്രസിന്റെ വിജയം. ആവശ്യമല്ല അത്യാവശമാണ്.
കോമഡിക്കാരെല്ലാം യുഡിഎഫിലേക്കാണല്ലോ എന്നാ ചിലരുടെ ചോദ്യം. ചിരിപ്പിക്കുന്നവരല്ലേ വന്നത് ഭീഷണിപ്പെടുത്തുന്നവരൊന്നുമല്ലല്ലോയെന്നും രമേശ് പിഷാരടി. ഇവിടുത്തെ ജനാധിപത്യം പുലരുന്നതിന് ഭയപ്പാടില്ലാതെ സമീപിക്കാനും യുഡിഎഫ് വരണമെന്നും പിഷാരടി വ്യക്തമാക്കി.
Content Highlight: Ramesh Pisharody and Idavela Babu joins congress