തിരുവനന്തപുരം : പാറശ്ശാല നിയോജക മണ്ഡലത്തിലെ പോസ്റ്റല്‍ വോട്ടുകളില്‍ അട്ടിമറി നടന്നതായി പരാതി. പെരുങ്കടവിള കുന്നത്തുകാല്‍ തുടങ്ങിയ പഞ്ചായത്തുകളിലെ വോട്ടുകളിലാണ് തിരിമറി നടന്നതായി ആരോപണമുള്ളത്.

വോട്ട് ചെയ്യാനെത്തിയ വോട്ടര്‍മാരുടെ വോട്ടുകള്‍ തപാല്‍ വോട്ടില്‍ രേഖപ്പെടുത്തിയതായി പോളിങ് ഓഫീസര്‍ വ്യക്തമാക്കിയതോടെയാണ് അട്ടിമറി വെളിച്ചത്ത് വന്നത്.

കുന്നത്തുകാല്‍ ഗ്രാമ പഞ്ചായത്തിലെ 165 ആം ബൂത്തില്‍ ക്രമ നമ്പര്‍ 782 എന്ന സാജന്‍, പെരുങ്കടവിള സ്വദേശി വേലായുധന്‍ പിള്ള എന്നിവരുടെ വോട്ടുകളാണ് പോസ്റ്റല്‍ വോട്ടുകളായി രേഖ പ്പെടുത്തിയിരിക്കുന്നത്. തുടര്‍ന്ന് വോട്ട് ചെയ്യാനാകാതെ വോട്ടര്‍മാര്‍ മടങ്ങുകയായിരുന്നു.. 

ഭൂരിഭാഗം പഞ്ചായത്തുകളിലും വോട്ട് രേഖപ്പെടുത്താന്‍ എത്താത്തവരുടെ തപാല്‍ വോട്ടില്‍ അട്ടിമറി നടന്നതായാണ് ബി ജെ പി ആരോപിക്കുന്നത്. സംഭവത്തില്‍ സമഗ്രമായ അന്വേഷണം ബി ജെ പി ആവശ്യപ്പെട്ടു.

content highlights: Postal Votes allegation in Parassala