തിരുവനന്തപുരം:  ഘടകകക്ഷികളുടെ വകുപ്പുകളില്‍ ചില മാറ്റങ്ങളും ഇത്തവണ സി.പി.എം. വരുത്തി. കേരള കോണ്‍ഗ്രസ് (എം), ജനാധിപത്യ കേരള കോണ്‍ഗ്രസ്, ഐ.എന്‍.എല്‍. എന്നീ പാര്‍ട്ടികള്‍ക്ക് കൂടി മന്ത്രിസഭയില്‍ പ്രാതിനിധ്യം നല്‍കിയതോടെയാണ് ചില മാറ്റങ്ങള്‍ വന്നത്. സിപിഎം വഹിച്ചിരുന്ന വൈദ്യുതി വകുപ്പ് ജെ.ഡി.എസ്സിന് നല്‍കുകയും കെ. കൃഷ്ണന്‍കുട്ടി ആ വകുപ്പ് കൈകാര്യം ചെയ്യും.

സി.പി.ഐ. വിട്ടുനല്‍കിയ വനം വകുപ്പ് എന്‍.സി.പിയുടെ ശശീന്ദ്രന് നല്‍കിയപ്പോള്‍ ശശീന്ദ്രന്റെ പക്കലുണ്ടായിരുന്ന ഗതാഗതം ആന്റണി രാജുവിന് നല്‍കി. ജെ.ഡി.എസ്സിലെ കൃഷ്ണന്‍കുട്ടി കൈകാര്യം ചെയ്ത ജലവിഭവ വകുപ്പ് കേരള കോണ്‍ഗ്രസ് എമ്മിന്റെ റോഷി അഗസ്റ്റിനും നല്‍കി. കടന്നപ്പള്ളി രാമചന്ദ്രന്റെ പക്കലുണ്ടായിരുന്ന വകുപ്പുകള്‍ എല്ലാം ഐ.എന്‍.എല്‍. പ്രതിനിധി അഹമ്മദ് ദേവര്‍കോവിലിനും നല്‍കി