കണ്ണൂര്‍: അന്തരിച്ച സി.പി.എം. നേതാവ് പികെ കുഞ്ഞനന്തന്റെ പേര് വോട്ടര്‍ പട്ടികയില്‍നിന്ന് നീക്കിയില്ല. കൂത്തുപറമ്പ് മണ്ഡലത്തിലെ ബൂത്ത് 75-ലെ വോട്ടര്‍ പട്ടികയിലാണ് കുഞ്ഞനന്തന്റെ പേരുള്ളത്. 

കൂത്തുപറമ്പിലെ ഒരു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് പരാതി നല്‍കിയത്. 2020 ജൂണിലാണ് കുഞ്ഞനന്തന്‍ മരിച്ചത്. എന്നാല്‍ ഇപ്പോഴും കുഞ്ഞനന്തന്റെ പേര് വോട്ടര്‍ പട്ടികയിലുണ്ട്. ഈ പശ്ചാത്തലത്തിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പരാതി നല്‍കിയത്. 

എന്നാല്‍ കുഞ്ഞനന്തന്‍ ജീവിച്ചിരിപ്പുണ്ടെന്ന് ഫീല്‍ഡ് വേരിഫിക്കേഷനില്‍നിന്ന് വ്യക്തമായതായും അതിനാല്‍ പരാതി തള്ളുന്നു എന്നുമാണ് പരാതിക്കാരന് മറുപടി ലഭിച്ചത്. 04-03-2021-ലാണ് വിഷയം സംബന്ധിച്ച മറുപടി പരാതിക്കാരന് ലഭിക്കുന്നത്.