മലപ്പുറം : 2001-ല്‍ കോണ്‍ഗ്രസും മുസ്ലീം ലീഗും വോട്ട് ധാരണയ്ക്ക് ചര്‍ച്ചയ്ക്ക് വന്നതായുള്ള സി.കെ. പദ്മനാഭന്റെ വെളിപ്പെടുത്തല്‍ തള്ളി പി.കെ. കുഞ്ഞാലിക്കുട്ടി. ബി.ജെ.പി. നേതാവ് സി.കെ. പദ്മനാഭന്റെ പ്രസ്താവന ബി.ജെ.പി-സി.പി.എം. ധാരണയുടെ ഭാഗമാണെന്നും യു.ഡി.എഫ്. എന്ന പൊതുശത്രുവിനെ തകര്‍ക്കാനുള്ള അവരുടെ ആസൂത്രിത നീക്കമാണെന്നും പി.കെ. കുഞ്ഞാലിക്കുട്ടി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. 

"തന്റെ ഓര്‍മ്മയില്‍ ഇങ്ങനെയൊരു സംഗതിയില്ല. ഓര്‍മ്മയില്‍ ഇല്ലാത്ത പഴങ്കഥകളാണ് ഇതെല്ലാം. അതില്‍ സത്യമുണ്ടോന്ന് അവരോട് തന്നെ ചോദിക്കണം. സിപിഎം-ബിജെപി ധാരണ പുറത്തുവന്നത് ഇരുകൂട്ടരെയും അസ്വസ്ഥരാക്കുന്നു". ഈ ധാരണ മറച്ചുവെയ്ക്കാനാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. 

Read Also: 2001ലും കോലീബി സഖ്യ നീക്കം; കുഞ്ഞാലിക്കുട്ടിയും മാണിയും ചര്‍ച്ചയ്ക്ക് എത്തി- സി.കെ പത്മനാഭന്‍...

1991 ലെ കോണ്‍ഗ്രസ്-ലീഗ്- ബി.ജെ.പി ബന്ധത്തിന് ശേഷം 2001 ലും കോണ്‍ഗ്രസ് വോട്ട് ധാരണയ്ക്ക് വന്നു എന്നായിരുന്നു ബി.ജെ.പി നേതാവ് സി.കെ പത്മനാഭന്‍ നേരത്തെ മാതൃഭൂമി ന്യൂസിനോട് വെളിപ്പെടുത്തിയത്. കാസര്‍കോട് നടന്ന ചര്‍ച്ചയ്ക്ക് കുഞ്ഞാലിക്കുട്ടിയും കെ.എം മാണിയും എത്തിയിരുന്നു. താനും പി.പി മുകുന്ദനും വേദപ്രകാശ് ഗോയലും ചര്‍ച്ചയില്‍ പങ്കെടുത്തുവെന്നും സി.കെ. പദ്മനാഭന്‍ പറഞ്ഞിരുന്നു. 

Content Highlights: pk kunhalikutty response about bjp leader ck pathmanabhan statement