പാലക്കാട്:തരൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥി പട്ടികയില്‍നിന്ന് മന്ത്രി എ.കെ. ബാലന്റെ ഭാര്യ ഡോ. പി.കെ. ജമീലയെ ഒഴിവാക്കി. ഡി.വൈ.എഫ്.ഐ. നേതാവ് പിപി സുമോദാകും സ്ഥാനാര്‍ഥി. ജമീലയുടെ സ്ഥാനാര്‍ഥിത്വം വലിയ വിവാദങ്ങള്‍ക്കു വഴിവെച്ചിരുന്നു.

ഇന്നു ചേര്‍ന്ന പാലക്കാട് സി.പി.എം. ജില്ലാ സെക്രട്ടേറിയേറ്റിനും ജില്ലാ കമ്മിറ്റിക്കും ശേഷമാണ് ഈ തീരുമാനം ഉണ്ടായത്. നേരത്തെ പി.കെ. ജമീലയുടെ പേരായിരുന്നു ജില്ലാ സെക്രട്ടേറിയേറ്റ് തരൂര്‍ മണ്ഡലത്തിലേക്ക് നിര്‍ദേശിച്ചിരുന്നത്.

നേരത്തെ കോങ്ങാട് മണ്ഡലത്തിലേക്കായിരുന്നു സുമോദിന്റെ പേര് നിര്‍ദേശിച്ചിരുന്നത്. സുമോദ് തരൂരിലേക്ക് മാറുന്ന സ്ഥിതിക്ക് പാലക്കാട് ജില്ലാ പഞ്ചായത്ത് മുന്‍ അധ്യക്ഷ അഡ്വ. കെ ശാന്തകുമാരിയാകും കോങ്ങാട് മത്സരിക്കുക.

ജമീലയെ സ്ഥാനാര്‍ഥിയാക്കാന്‍ നിര്‍ദേശം വെച്ചപ്പോള്‍ തന്നെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇന്ന് എ.കെ. ബാലന്റെ വീടിനു പരിസരത്തും പാലക്കാട് നഗരത്തിലും സി.പി.എം. ജില്ലാ കമ്മിറ്റി ഓഫീസിലും പ്രതിഷേധ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു.

content highlights: pk jameela will not constest from tharoor