തിരുവനന്തപുരം: പിണറായി വിജയന്‍ രണ്ടാം മന്ത്രിസഭയുടെ സത്യപ്രതിജ്ഞ മെയ് 20ന് ശേഷം നടക്കുമെന്ന് സൂചനകള്‍. കോവിഡ് രൂക്ഷമായ പശ്ചാത്തലത്തില്‍ സത്യപ്രതിജ്ഞ ഉടന്‍ വേണ്ടെന്നാണ് ഇന്ന് ചേര്‍ന്ന സിപിഎം സെക്രട്ടേറിയറ്റിലുയര്‍ന്ന അഭിപ്രായം. ഇന്നത്തെ യോഗത്തില്‍ മന്ത്രിമാരെ നിശ്ചയിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നാണ് വിവരം. 

മന്ത്രിമാരെ സംബന്ധിച്ച് സിപിഐ-സിപിഎം ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് ശേഷമാവും ഘടകകക്ഷികളെ പരിഗണിക്കുന്നത് ചര്‍ച്ച ചെയ്യുക. പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയാണ് ഇത്തവണ മന്ത്രിസഭ രൂപീകരിക്കുന്നത് എന്നാണ് വിവരം. 

കെ.കെ. ശൈലജ, എം.വി. ഗോവിന്ദന്‍, കെ. രാധാകൃഷ്ണന്‍, പി. രാജീവ്, കെ.എന്‍. ബാലഗോപാല്‍, വി.എന്‍. വാസവന്‍, സജി ചെറിയാന്‍, വി. ശിവന്‍കുട്ടി, സി.എച്ച് കുഞ്ഞമ്പു, പി.പി. ചിത്തരഞ്ജന്‍, പി. നന്ദകുമാര്‍, വീണ ജോര്‍ജ്, എം.ബി. രാജേഷ്, കാനത്തില്‍ ജീമല, ആര്‍. ബിന്ദു, മുഹമ്മദ് റിയാസ് അഥവാ എഎന്‍ ഷംസീര്‍ എന്നിവരുടെ പേരുകളാണ് മന്ത്രിമാരുടെ സാധ്യതാ പട്ടികയില്‍ പറഞ്ഞുകേള്‍ക്കുന്നത്.