കണ്ണൂര്‍: 'ക്യാപ്റ്റന്‍' എന്ന് വിളിക്കുന്നതില്‍ ആശയക്കുഴപ്പം വേണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആളുകളുടെ താല്‍പര്യത്തിന് അനുസരിച്ച് പലതും വിളിക്കും. 'ക്യാപ്റ്റന്‍' വിളി പ്രതിപക്ഷം ഏറ്റെടുത്ത് നടന്നിട്ട് എവിടെയും ഏശാന്‍ പോകുന്നില്ലെന്നും അദ്ദേഹം കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

മുഖ്യമന്ത്രിയെ ക്യാപ്റ്റന്‍ എന്ന നിലയിലല്ല, സഖാവ് എന്ന നിലയിലാണ് പാര്‍ട്ടിയില്‍ വിളിക്കുന്നതും വിശേഷിപ്പിക്കുന്നതുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കണ്ണൂര്‍ പ്രസ് ക്ലബ്ബില്‍ മുഖാമുഖം പരിപാടിയില്‍ പ്രതികരിക്കുമ്പോഴായിരുന്നു കോടിയേരിയുടെ പരാമര്‍ശം.

ചിലയാളുകള്‍ അങ്ങനെ വിശേഷിപ്പിക്കുന്നുണ്ടാവാം. എന്നാല്‍ പാര്‍ട്ടി ഔദ്യോഗികമായോ പാര്‍ട്ടി പ്രസിദ്ധീകരണങ്ങളോ അങ്ങനെ അവതരിപ്പിക്കുന്നില്ലെന്നും കോടിയേരി വ്യക്തമാക്കിയിരുന്നു.

content highlights: pinarayi vijayan on people describing him as captain