തിരുവനന്തപുരം: രണ്ടാം പിണറായ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ വൈകിയേക്കും. കോവിഡ് വ്യാപന പശ്ചാത്തലത്തിലാണ് സത്യപ്രതിജ്ഞ നീട്ടിവെക്കാനുള്ള തീരുമാനം. 

17-നാണ് എല്‍ഡിഎഫ് യോഗം ചേരുകയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍ ഇന്ന് വ്യക്തമാക്കിയിട്ടുണ്ട്. 18-ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും സംസ്ഥാന സമിതിയും ചേരും. എല്‍ഡിഎഫ് യോഗത്തിന് മുന്നോടിയായി മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച ഉഭയകക്ഷി ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കാനണ് സിപിഎം തീരുമാനം.

പുതിയ രണ്ടു പാര്‍ട്ടികള്‍ കൂടി വന്നതോടുകൂടി സിപിഎമ്മിനും സിപിഐക്കും മന്ത്രിമാരുടെ എണ്ണത്തില്‍ വിട്ടുവീഴ്ച വേണ്ടി വരും. കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന് എത്ര മന്ത്രിമാര്‍ വേണം, ഓരോ എംഎല്‍എമാര്‍ വീതമുള്ള ഘടകകക്ഷികള്‍ക്ക് മന്ത്രിസ്ഥാനം ഏത് രീതിയില്‍ നല്‍കണം തുടങ്ങിയ കാര്യങ്ങളെല്ലാം ഉഭയകക്ഷി യോഗങ്ങളില്‍ ചര്‍ച്ചയാകും. 

ഈ മാസം ഒമ്പത് വരെ തീരുമാനിച്ച ലോക്ക്ഡൗണ്‍ സമാനമായ നിയന്ത്രണം ഒരാഴ്ചക്ക് കൂടി നീട്ടാനും ആലോചനയുണ്ട്.

Content Highlights; Pinarayi 2.0 government's swearing in will be delayed; After 20